എസ്.ഡി.പി.ഐ കൊല നടത്താന്‍ പരിശീലനം നല്‍കുന്ന സംഘടനയാണെന്ന് പിണറായി വിജയന്‍

എസ്.ഡി.പി.ഐ കൊല നടത്താന്‍ പരിശീലനം നല്‍കുന്ന സംഘടനയാണെന്ന് പിണറായി വിജയന്‍

pinarayi-vijayan-photo-12തിരുവനന്തപുരം: എസ്.ഡി.പി.ഐ കൊല നടത്താന്‍ പരിശീലനം നല്‍കുന്ന സംഘടനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്ഡിപിഐയുടെ പ്രവര്‍ത്തനങ്ങളെ ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആളുകളെ എങ്ങനെ എളുപ്പത്തില്‍ കൊല്ലമെന്നാണ് സംഘടനയില്‍ പരിശീലനം നല്‍കുന്നത്. പോലീസ് സ്‌റ്റേഷനില്‍ എസ്.ഡി.പി.ഐക്ക് സല്‍ക്കാരം നല്‍കുന്ന കാലം കഴിഞ്ഞെന്നും വേളം കൊലപാതകത്തില്‍ പോലീസിന് വീഴ്ച വന്നെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം ആര്‍.എസ്.എസും എസ്.ഡി.പി.ഐയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും എസ്.ഡി.പി.ഐയോട് മുഖ്യമന്ത്രിക്ക് മൃദുസമീപനമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
എസ്ഡിപിഐ ഭീകരസംഘടനയാണെന്നും ഐഎസിന് ആളെ കൂട്ടുന്നവരാമെന്നുമുള്ള ആരോപണവുമായി മുസ്ലീം ലീഗ് എം.എല്‍.എ പാറയ്ക്കല്‍ അബ്ദുള്ളയും രംഗത്തെത്തി.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.