കോണ്‍ഗ്രസ് കരകയറുന്ന ലക്ഷണമില്ലെന്ന് കെ.മുരളീധരന്‍

കോണ്‍ഗ്രസ് കരകയറുന്ന ലക്ഷണമില്ലെന്ന് കെ.മുരളീധരന്‍

k-muraleedharan_2കോഴിക്കോട്: കോണ്‍ഗ്രസ് പാര്‍ട്ടി കരകയറുന്ന ലക്ഷണമില്ലെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. പാര്‍ട്ടിക്ക് സമരം നടത്താനുള്ള ശേഷി നഷ്ടപ്പെട്ടുവെന്നും നിയമസഭാ തെരഞ്ഞെടുപ്പിലെ വീഴ്ച ആഴത്തിലുള്ളതാണെന്നും മുരളീധരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വലിയ പരിക്കാണ് സംഭവിച്ചതെന്നും ഇതിന് വലിയ ശസ്ത്രക്രിയ ആവശ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുതിര്‍ന്ന നേതാക്കള്‍ പോലും സമരം നടത്താന്‍ മുന്നോട്ട് വരുന്നില്ലെന്നും സ്വന്തം കാര്യത്തില്‍ മാത്രമാണ് നേതൃത്വത്തിന് ആശങ്കയെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം മുരളീധരനു പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് വി.ഡി സതീശന്‍ എം.എല്‍.എയും രംഗത്തെത്തി. മുതിര്‍ന്ന നേതാക്കള്‍ക്ക് ഔചിത്യമില്ലെന്നും തെരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ നിലപാട് വേണമെന്നും വി.ഡി സതീശന്‍ ആരോപിച്ചു.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.