ഭീകരതയെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്ന് സക്കീര്‍ നായിക്
മുംബൈ: ഭീകരതയെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്ന് ഇസ്ലാം മതപണ്ഡിതന് ഡോ. സക്കീര്‍ നായിക്. താന്‍ സമാധാന സന്ദേശവാഹകനാണെന്നും എല്ലാ തീവ്രവാദ പ്രവര്‍ത്തനങ്ങളേയും അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചാവേര്‍ ആക്രമണം ഇസ്ലാം വിരുദ്ധമാണെന്നും താന്‍ അറിഞ്ഞുകൊണ്ട് ഒരു തീവ്രവാദിയെയും കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമ വിചാരണ നേരിടാന്‍ ഇന്ത്യയിലേക്കില്ലെന്നും സര്‍ക്കാരിന്റെ ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്നും സാക്കീര്‍ നായിക് കൂട്ടിച്ചേര്‍ത്തു.
ഭീകരാക്രമണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ നിലവില്‍ ഒരന്വേഷണവും നടക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. സൗദി അറേബ്യയില്‍ നിന്ന് സ്കൈപ് വഴി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സക്കീര്‍ നായിക്.
Photo Courtesy : Google/ Images may be subjected to copyright