ലേബർ പാർട്ടിയുടെ വാഗ്ദാനങ്ങളിൽ മയങ്ങി ബ്രിട്ടൻ ..

ലേബർ പാർട്ടിയുടെ വാഗ്ദാനങ്ങളിൽ മയങ്ങി ബ്രിട്ടൻ ..

മൂന്നുവർഷം സുഗമമായി ഭരിക്കാൻ വേണ്ട വ്യക്തമായ ഭൂരിപക്ഷവും അനുകൂല സാഹചര്യങ്ങളുമുണ്ടായിരുന്നിട്ടും മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടി ആഭ്യന്തരപ്രശ്നങ്ങൾ മൂലം തകർന്നു നിൽക്കുന്ന സാഹചര്യം മുതലെടുത്ത് നേട്ടം കൊയ്യാനായി രാജ്യത്തു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തെരേസ മേ യ്ക്കു കനത്ത തിരിച്ചടിയാണ് ബ്രിട്ടീഷ് ജനത നൽകിയത് . പ്രചാരണങ്ങളിലുടനീളം വാരിക്കോരിക്കൊടുത്ത വാഗ്ദാനങ്ങളിൽ മയങ്ങി ബ്രിട്ടീഷ് ജനത ലേബർ പാർട്ടിക്ക് വോട്ടു നല്കിയപ്പോൾ തെരേസ മേ യുടെ സ്വപ്നങ്ങൾ
വാടികരിഞ്ഞുപോയി .

യൂണിവേഴ്സിറ്റി പഠനം സൗജന്യമാക്കുമെന്നതും വിദ്യാഭ്യാസ -ആരോഗ്യ മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നല്കുമെന്നുള്ള പ്രഖ്യാപനവും ജനങ്ങൾക്ക് കൂടുതൽ സ്വീകാര്യമായി . നേഴ്സ്മാരുടെ ശമ്പളവർധന എന്ന പ്രഖ്യാപനം മലയാളി സമൂഹത്തിന്റെ വോട്ടുകൾ ലേബറിന് അനുകൂലമായി .പോലീസ് ഫയർ മേഖലയിൽ ജോലിക്കാരുടെ എണ്ണം വർധിപ്പിക്കുമെന്നുള്ളതും ട്രംപുമായി കൈകോർക്കാനില്ലന്നും ആണവായുധങ്ങൾ ആദ്യം പ്രയോഗിക്കില്ലന്നുള്ളതും യുദ്ധത്തേക്കാൾ സമാധാനമാണ് കാംഷിക്കുമെന്നുള്ളതുമായ പ്രഖ്യാപനങ്ങളും ജനങ്ങൾ ആവേശത്തോടെ സ്വീകരിച്ചുവെന്നുള്ളതാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് .

Photo Courtesy : Google/ images are subject to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.