ചെങ്കൊടി താഴ്ന്നു: ത്രിപുരയില്‍ ബി.ജെ.പി അധികാരത്തിലേക്ക്
അഗര്‍ത്തല: 25 വര്‍ഷത്തെ സി.പി.എം ഭരണത്തിന് അന്ത്യം കുറിച്ച് ത്രിപുരയില്‍ ബി.ജെ.പി അധികാരത്തിലേക്ക്. 59 സീറ്റുകളില്‍ 42 സീറ്റുകളിലും വിജയം നേടിയാണ് ബി.ജെ.പി ത്രിപുരയില്‍ കാവിക്കൊടി പാറിച്ചത്. ത്രിപുരയിലെ മുന്‍ ഇലക്ഷനുകളില്‍ രണ്ട് ശതമാനം പോലും വിജയം നേടാതിരുന്ന ബി.ജെ.പി ഇന്ന് ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറിയിരിക്കുകയാണ്. ത്രിപുരയിലെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബിപ്ലവ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തുമെന്നാണ് സൂചന. അഗര്‍ത്തല മണ്ലത്തില് നിന്നാണ് അദ്ദേഹം വിജയം നേടിയത്. നാഗാലാന്‍ഡിലും കേവല ഭൂരിപക്ഷത്തിന്റെ ലീഡും കടന്ന് ബി.ജെ.പി മുന്നേറുകയാണ്. 33 സീറ്റുകളിലായാണ് എന്‍ഡിപിപി – ബിജെപി സഖ്യം മുന്നേറുന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കുന്ന മേഘാലയയില്‍ 25 സീറ്റില്‍ കോണ്‍ഗ്രസാണ് മുന്നിട്ട് നില്‍ക്കുന്നത്. അതേസമയം കോണ്‍ഗ്രസിനെ അട്ടിമറിച്ച് അധികാരം പിടിക്കാന്‍ ബി.ജെ.പി നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
Photo Courtesy : Google / Images may be subjected to copyright