വേനൽക്കാല ചർമ്മ സംരക്ഷണം

വേനൽക്കാല ചർമ്മ സംരക്ഷണം

skin care

വേനൽക്കാലം എത്തിക്കഴിഞ്ഞു. ഈ കാലയളവിൽ ചർമ്മ സംരക്ഷണം നിലനിർത്തേണ്ടത് വളരെ അത്യാവശ്യമാണ്. അമിതമായ വിയർപ്പും ചർമ്മം കറുക്കുന്നതുമെല്ലാം വേനൽക്കാലത്തെ പൊതുവായി ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ്.ഇത്തരം പ്രശ്നങ്ങളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കാനുള്ള ചില മാർഗ്ഗങ്ങളാണ്… എണ്ണമയമുള്ള ചർമ്മക്കാർക്ക് വേനൽക്കാലം ദുരിത കാലമാണ്. ചർമ്മം ഉള്ളവർക്ക് വെയിലേൽക്കുന്നത് മുഖം പെട്ടെന്ന് കരുവാളിക്കും. വെയിലക്കാതിരിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം   . അഥവാ വെയിലത്തിറങ്ങേണ്ടിവന്നാൽ വെയിലിൽ നിന്നും രക്ഷപെടാൻ കുട ചൂടുക. ഗുണനിലവാരമാള്ള സൺസ്‌ക്രീൻ ലോഷനുകൾ ഉപയോഗിക്കുന്നതും ചർമ്മം കരുവാളിക്കുന്നത്‌ തടയാനാകും .കുളിക്കുന്ന വെള്ളത്തിൽ അല്പം നാരങ്ങാ നീര് ചേർത്താൽ നല്ല ഉന്മേഷം ലഭിക്കും . പ്രിക്കിലി ഹീറ്റ് പൗഡർ ഉപയോഗിച്ചാൽ ചൂടുകുരുവിൽ നിന്നും രക്ഷ നേടാം .മഞ്ഞൾ തേച്ചു കുളിക്കുന്നത് ശരീര ദുർഗന്ധം അകറ്റുകയും ചർമ്മകാന്തി വർദ്ധിക്കുകയും ചെയ്യും .

വേനൽക്കാലത്തു ധാരാളം വെള്ളം കുടിക്കുക .വിയർക്കുന്നതുമൂലം ശരീരത്തിലെ ജലാംശം നഷ്ടപ്പെടാനിടയുണ്ട് . പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തുക .ഓറഞ്ച് , വെള്ളരിക്ക , തണ്ണിമത്തൻ തുടങ്ങിയ പഴങ്ങളും പാവയ്ക്ക , ചീര തുടങ്ങിയ പച്ചക്കറികളും ധാരാളം ഉപയോഗിക്കുക . അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നത് ചൂടിനെ ഒരുപരിധിവരെ തടയാനാകും .. ആഴ്ചയിലൊരിക്കൽ എണ്ണതേച്ചു കുളിക്കുന്നത് ചർമ്മത്തിന്റെ സ്വാഭാവികത നിലനിർത്താൻ സഹായിക്കും .തേങ്ങാപാൽ ശരീരത്തിൽ തേച്ചുപിടിപ്പിച്ചു ഇരുപതു മിനിറ്റിനുശേഷം കഴുകി കളയുന്നതും ഉന്മേഷം നൽകുന്നതാണ് .

Photo Courtesy : Google/ images are subject to copyright

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.