ഡിഎംകെയുടെ പുതിയ അധ്യക്ഷനായി എം.കെ. സ്റ്റാലിനെ തിരഞ്ഞെടുത്തു .

ഡിഎംകെയുടെ പുതിയ  അധ്യക്ഷനായി  എം.കെ. സ്റ്റാലിനെ തിരഞ്ഞെടുത്തു .

ഡിഎംകെയുടെ പുതിയ അധ്യക്ഷനായി എം.കെ. സ്റ്റാലിനെ തിരഞ്ഞെടുത്തു. രാവിലെ ഒൻപതിനു പാർട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ ചേർന്ന ഡിഎംകെ ജനറൽ കൗൺസിൽ യോഗത്തിലാണ് ഈ തീരുമാനം കൈകൊണ്ടത് .സ്റ്റാലിൻ ഇന്ന് വൈകിട്ട് ചുമതലയേൽക്കും.ഇതോടെ അരനൂറ്റാണ്ടുകാലം കരുണാനിധി വഹിച്ചിരുന്ന പദവി അദ്ദേഹം തന്റെ പിൻഗാമിയായി വളർത്തിക്കൊണ്ടുവന്ന പുത്രൻറെ ചുമതലയിലായി .ഡിഎംകെയ്ക്കു 64 സംഘടനാ ജില്ലകളുണ്ട്.തെക്കൻ തമിഴ്നാട്ടിൽ കരുത്തനായി വാണിരുന്ന എം.കെ. അഴഗിരിക്കു പാർട്ടിയിലെ ഒരാളുടെപിന്തുണപോലും ലഭിച്ചിരുന്നില്ല .കുടുംബത്തിൽനിന്നു സജീവ രാഷ്ട്രീയത്തിലുള്ള എം.കെ. കനിമൊഴിസ്റ്റാലിനൊപ്പമാണെന്നു വ്യക്തമാക്കിക്കഴിഞ്ഞു .തിരഞ്ഞെടുക്കപ്പെട്ട മൂവായിരത്തോളം പ്രതിനിധികൾ പങ്കെടുത്ത കൗൺസിലിൽ പുതിയ ട്രഷററായി മുതിർന്ന നേതാവ്ദുരൈമുരുഗനെയും തിരഞ്ഞെടുത്തു

തിരഞ്ഞെടുപ്പ് പരാജയങ്ങളിൽനിന്നു പാർട്ടിയെ കരകയറ്റുകയാണു സ്റ്റാലിനു മുന്നിലെ ആദ്യ ലക്ഷ്യം.ഇരു സഹോദരങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിൽ അഴഗിരിക്ക് മധുരമണ്ഡലവും സ്റ്റാലിന് ചെന്നൈ മണ്ഡലവും കരുണാനിധി നൽകിയിരുന്നു . ഇപ്പോൾ ഉപതിരഞ്ഞെടുപ്പ് വരാനിരിക്കുന്ന രണ്ട് മണ്ഡലങ്ങൾ തിരുവാരൂരും തിരുപ്പറൻകുണ്ട്രവും അഴഗിരിയുടെ ശക്തികേന്ദ്രമായ മധുരയിലാണെന്നുള്ളതും
ശ്രദ്ധേയമാണ് . ഒരു പോരാട്ടമാണ് അഴഗിരി ലക്ഷ്യമിടുന്നതെങ്കിൽ കരുണാനിധിയുടെ മണ്ഡലമായ തിരുവാരൂരിൽ അഴഗിരി സ്ഥാനാർഥിയായി വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല…

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.