സാമൂഹിക മാധ്യമങ്ങൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യവുമായി കേന്ദ്രസർക്കാർ സുപ്രീംകോടതിയിലേക്ക്.

സാമൂഹിക മാധ്യമങ്ങൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യവുമായി കേന്ദ്രസർക്കാർ സുപ്രീംകോടതിയിലേക്ക്.

സാമൂഹിക മാധ്യമങ്ങൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യവുമായി കേന്ദ്രസർക്കാർ സുപ്രീംകോടതിയിലേക്ക്. വ്യാജ വാ​ര്‍​ത്ത​ക​ള്‍, ദേ​ശ​വി​രു​ദ്ധ​മാ​യ ഉ​ള്ള​ട​ക്കം, അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്ത​ല്‍, അ​ശ്ലീ​ല​ത എ​ന്നി​വ ത​ട​യാ​ന്‍ നി​ല​വി​ല്‍ സാമൂഹിക​മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് സം​വി​ധാ​ന​മി​ല്ലെ​ന്നും അതിനായാണ് ഇങ്ങനെയൊരു കാര്യം ആവശ്യപ്പെട്ടതെന്നും അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ കെ.​കെ. വേ​ണു​ഗോ​പാ​ല്‍ അ​റി​യി​ച്ചു.

വിവിധ ഹൈക്കോടതികളിൽ സാമൂഹിക മാധ്യമങ്ങൾ ആധാർ അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് നിരവധി ഹർജികൾ സമർപ്പിച്ചിട്ടുണ്ട്. ഫേസ്ബുക് ഈ ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷയിലാണ് കേന്ദ്രസർക്കാർ ഇങ്ങനെയൊരു നിലപാട് വ്യക്തമാക്കിയത്.

എന്നാൽ ആധാറുമായി സാമൂഹിക മാധ്യമങ്ങൾ ബന്ധിപ്പിക്കുന്നത് ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കുന്നതാണെന്ന് ഫെയ്സ്ബുക്കും വാട്സ് ആപ്പും വ്യക്തമാക്കിയിരുന്നു.

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.