പാലാരിവട്ടം മേൽപ്പാലം പൊളിച്ചുപണിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
പാലാരിവട്ടം മേൽപ്പാലം പൊളിച്ചുപണിയുമെന്ന് മുഖ്യമന്ത്രി. മുഖ്യമന്ത്രി ഇന്ന് വിളിച്ചുചേർത്ത ഉന്നതതലയോഗത്തിലാണ് ഇതിനെക്കുറിച്ച് തീരുമാനമായത്. നിലവിലുള്ളപ്പാലം മൊത്തമായി പൊളിച്ചുമാറ്റിയശേഷം പുതിയത് പണിയാനാണ് തീരുമാനിച്ചത്.
ഈ.ശ്രീധരനായിരിക്കും പുതിയപാലം പണിയുന്നതിന്റെ മേൽനോട്ട ചുമതല വഹിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒക്ടോബര് ആദ്യവാരം തന്നെ നിർമാണം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള അറ്റകുറ്റപ്പണികള്കൊണ്ട് പാലത്തിൻെറ ബലക്ഷയം മാറ്റാൻ സാധിക്കില്ലെന്നാണ് ഇ ശ്രീധരന് സര്ക്കാരിന് നല്കിയിരിക്കുന്ന റിപ്പോര്ട്ടിൽ പറയുന്നത്.
ചെന്നൈ ഐ.ഐ.ടി നല്കിയ പുതിയ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചു ചേർത്തത്. നിലവിലുള്ള പാലം എത്രകാലം നിലനില്ക്കുമെന്ന കാര്യത്തില് വ്യക്തതയില്ലെന്നാണ് ചെന്നൈ ഐ ഐ ടി റിപ്പോര്ട്ടില് പറഞ്ഞിരുന്നത്.
പാലത്തിന്റെ നിര്മാണത്തിലെ മേല്നോട്ടം ഇ ശ്രീധരൻ വഹിക്കണമെന്ന് സര്ക്കാര് അഭ്യര്ഥിച്ചിട്ടുണ്ട്. ഈ ചുമതല ഏറ്റെടുക്കാമെന്ന് ശ്രീധരന് സർക്കാരിനെ അറിയിച്ചു. എന്നാല് ഒരു കൂട്ടം വിദഗ്ധരുടെ മേല്നോട്ടത്തിലായിരിക്കും പാലത്തിന്റെ ഡിസൈനും, എസ്റ്റിമേറ്റും, നിര്മാണവും നടക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.
Photo Courtesy : Google/ images are subject to copyright

