യുഡിഎഫ് കോട്ടവരെ കൈപ്പിടിയിലൊതുക്കി എല്‍ഡിഎഫ്: വോട്ടെണ്ണൽ പകുതി ആയപ്പോൾ എൽഡിഎഫിന് വൻ മുന്നേറ്റം.
വോട്ടെണ്ണൽ പകുതി ആയപ്പോൾത്തന്നെ എൽഡിഎഫിന് വൻ മുന്നേറ്റം, ഇത്തവണ യുഡിഎഫ് കോട്ടവരെ കൈപ്പിടിയിലൊതുക്കാനുള്ള തീരുമാനത്തിലാണ് എല്‍ഡിഎഫ്. ഒൻമ്പതാം ഘട്ട വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മാണി സി കാപ്പന് 4390 വോട്ടിന്റെ ലീഡ് നേടിയത്. പഞ്ചായത്തുകളിലും മാണി സി കാപ്പന് വ്യക്തമായ ലീഡ് നേടിക്കഴിഞ്ഞു.
യുഡിഎഫിന്റെ കോട്ട എന്നറിയപ്പെടുന്ന രാമപുരം, മേലുകാവ്, കടനാട് പഞ്ചായത്തുകളില്‍ വന്‍ തിരിച്ചടിയാണ് യുഡിഎഫ് നേരിടുന്നത്. ഇവിടെ തുടക്കം മുതല്‍ വളരെ ശക്തമായ ലീഡാണ് മാണി സി. കാപ്പന് നേടിയത്. ഈ പഞ്ചായത്തുകളില്‍ ഒരു ഘട്ടത്തില്‍പോലും ജോസ് ടോമിന് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല.
ഇതുവരെ എണ്ണിയ എല്ലാ പഞ്ചായത്തുകളിലും മാണി സി. കാപ്പനാണ് മുന്നേറുന്നത്. രാമപുരം പഞ്ചായത്തില്‍ 757ഉം കടനാട് പഞ്ചായത്തില്‍ 850 ഉം വോട്ടിന് മാണി സി.കാപ്പന് മുന്നിലെത്തി. മുത്തോലി, പാലാ, മീനച്ചില്‍, കൊഴുവനാല്‍, എലിക്കുളം എന്നീ പഞ്ചായത്തുകളിലെ വോട്ടുകള്‍കൂടി ഇനി എണ്ണാനുണ്ട്.
Photo Courtesy : Google/ images are subject to copyright