മിസ് സൗത്ത് ഇന്ത്യ 2020 കിരീടം അണിയുന്നത് ആരെന്നറിയാൻ ഇനി ഒരുനാൾ മാത്രം….

മിസ് സൗത്ത് ഇന്ത്യ 2020 കിരീടം അണിയുന്നത് ആരെന്നറിയാൻ ഇനി ഒരുനാൾ മാത്രം….

 

തെന്നിന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്തുന്നതിനായി പെഗാസസ്സ് സംഘടിപ്പിക്കുന്ന പതിനെട്ടാമത് മിസ് സൗത്ത് ഇന്ത്യ മത്സരം നാളെ നടക്കും. തെയ്യങ്ങളുടെ നാടായ കണ്ണൂരിലെ ലക്സോട്ടിക്ക ഇൻറ്റർനാഷണൽ കൺവെൻഷൻ സെന്ററാണ് മിസ് സൗത്ത് ഇന്ത്യ2020ന് വേദിയാകുക. വൈകുന്നേരം 6 മണിക്കാരംഭിക്കുന്ന മത്സരത്തിൽ ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി 23 സുന്ദരിമാരാണ് മാറ്റുരയ്ക്കുക.

ഡിസൈനർ സാരി, റെഡ് കോക്ക്ടെയിൽ, ബ്ലാക്ക് ഗൗൺ എന്നീ മൂന്ന് റൗണ്ടുകളായുള്ള മത്സരത്തിൻ്റെ ഗ്രൂമിങ് സെക്ഷൻ ജനുവരി 14 ന് കൊച്ചി സാജ് എർത്ത് റിസോർട്ടിൽ ആരംഭിച്ചു. യോഗ, മെഡിറ്റേഷൻ, വ്യക്തിത്വ വികസനം, സൗന്ദര്യ സംരക്ഷണം, ക്യാറ്റ് വാക്ക് ട്രെയിനിംഗ്, ഫോട്ടോഷൂട്ട് , ടാലന്റ് സെർച്ച് എന്നിവയടങ്ങിയ ഗ്രൂമിങ് മത്സരാർത്ഥികൾക്ക് പുത്തൻ ഉണർവ്വ് നൽകും. മോഡലിംഗ് രംഗത്തെ പ്രമുഖരാണ് ഗ്രൂമിങ്ങിന് നേതൃത്വം നൽകുന്നത്. ഫാഷൻ, സിനിമ രംഗത്തെ പ്രമുഖ വ്യക്തികളാണ് ജഡ്ജിംഗ് പാനലിൽ അണിനിരക്കുന്നത്.

മിസ് സൗത്ത് ഇന്ത്യ 2020ൻ്റെ മുഖ്യ പ്രായോജകർ മണപ്പുറം ഫിനാൻസ് ലിമിറ്റഡാണ്. മഹീന്ദ്ര, ഡിക്യു വാച്ചസ്, സാജ് എർത്ത് റിസോർട്ട്, സാജാസ് ഡിസൈനർ ബൗട്ടിക് എന്നിവരാണ് പവേർഡ് ബൈ പാർട്‌ണേഴ്‌സ്.
മിസ് സൗത്ത് ഇന്ത്യ 2020 വിജയിക്കുള്ള സമ്മാനത്തുകയായ ഒന്നര ലക്ഷം രൂപവിലയുള്ള സമ്മാനവും ഫസ്റ്റ് റണ്ണറപ്പിനുള്ള 75 000 രൂപവിലയുള്ള സമ്മാനവും സെക്കന്റ് റണ്ണറപ്പിനുള്ള 50 ,000 രൂപവിലയുള്ള സമ്മാനവുമാണ് ലഭിക്കുക. പറക്കാട്ട് ജ്വല്ലേഴ്സ് രൂപകല്പന ചെയ്ത സുവർണ കിരീടമാണ് വിജയികളെ കാത്തിരിക്കുന്നത് .

വിജയികൾക്ക് പുറമേ ഓരോ സംസ്ഥാനങ്ങൾക്കുമായി മിസ് തമിഴ്‌നാട്, മിസ് ക്യൂൻ ആന്ധ്ര, മിസ് ക്യൂൻ കർണാടക, മിസ് ക്യൂൻ കേരള, മിസ് ക്യൂൻ തെലങ്കാന എന്നീ പുരസ്‌കാരങ്ങളും മിസ് ബ്യൂട്ടിഫുൾ ഹെയർ, മിസ് ബ്യൂട്ടിഫുൾ ആക്ടിങ് ഫേസ്, മിസ് കജീനിയാലിറ്റി, മിസ് കാറ്റ് വാക്ക്, മിസ് ടാലന്റ്, മിസ് ഫോട്ടോജനിക്, മിസ് വ്യൂവേഴ്സ് ചോയ്സ്, മിസ് സോഷ്യൽ മീഡിയ, മിസ് ഹ്യുമേൻനസ് എന്നീ വിഭാഗങ്ങളിലും പുരസ്‌കാരങ്ങളും നൽകും.

അന്താരാഷ്ട്ര സൗന്ദര്യ മത്സരമായ മിസ് ഏഷ്യയിലേക്ക് ദക്ഷിണേന്ത്യൻ സുന്ദരികൾക്കുള്ള ആദ്യ ചവിട്ടുപടിയാണ് മിസ് സൗത്ത് ഇന്ത്യ മത്സരം. കൊച്ചി, ബംഗളുരു, ചെന്നൈ, ആന്ധ്രാപ്രദേശ്, ഹൈദരാബാദ് എന്നിവിടങ്ങളിലായി നടത്തിയ ഓഡിഷനുകളിൽ നിന്നാണ് മിസ് സൗത്ത് ഇന്ത്യ 2020 മത്സരാർത്ഥികളെ തെരഞ്ഞെടുത്തത്. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും മത്സരം കാണാൻ അവസരം ലഭിക്കുക. ബ്ലാക്ക്, റെഡ് എന്നീ നിറങ്ങളിലുള്ള വസ്ത്രമായിരിക്കണം അതിഥികൾ ധരിക്കേണ്ടത്.

ഐശ്വര്യ സജു (തമിഴ്‌നാട്), അഞ്ജലി മേനോൻ (കേരള), ദീപ്‌തി എസ് (തമിഴ്‌നാട്), ദിവ്യപ്രിയ ശിവം (തമിഴ്‌നാട്), ഈശ്വര്യ പകലവൻ (തമിഴ്‌നാട്), കാമ്‌നാ ബത്ര (തമിഴ്‌നാട്), കൃഷ്ണാഞ്ജന കെ എസ് (കേരള), ലാവണ്യ എ (തമിഴ്‌നാട്), മരിയ ജെയിംസ് (കേരള), മേഘ ഷെട്ടി (കർണാടക), നേഹ എസ് (കർണാടക), പല്ലവി സുശീൽ (കേരള), പൂജ രത്നം (തെലങ്കാന), സമൃദ്ധി ഷെട്ടി (കർണാടക), ശിവാനി റായ് (കർണാടക), ശ്വേതാ ജയറാം (കേരള), ശ്വേതാ റാവു (കർണാടക), സിനി എം. (കർണാടക), സോണിയ കാർത്തികേയൻ (തമിഴ്‌നാട്), സ്‌പന്ദന റോസി (തെലങ്കാന), ശ്രീലക്ഷ്‌മി (കേരള), സുഗമ്യ ശങ്കർ (ആന്ധ്രാ), വിദ്യ വിജയകുമാർ (കേരള) എന്നിവരാണ് വേദിയിൽ മാറ്റുരയ്ക്കുന്ന മത്സരാത്ഥികൾ .

കൽപ്പനാസ് ഫാമിലി സലൂൺ ആൻഡ് സ്പാ, പറക്കാട്ട് ജൂവലേഴ്‌സ്, യുണീക് ടൈംസ് മാഗസിൻ, ഫാഷൻ കണക്ട്, ഡ്രീം ക്യാച്ചർ, ഐശ്വര്യ അഡ്വർടൈസിംഗ് എന്നിവരാണ് മിസ് സൗത്ത് ഇന്ത്യ 2020ന്റെ ഇവന്റ് പാർട്ണേഴ്സ്.

 

 

 

 

 

 

 

 

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.