തീവ്രബാധിത പ്രദേശങ്ങളില്‍ കര്‍ശന ലോക്ഡൗണ്‍ തുടരുമെന്നു പ്രധാനമന്ത്രി

തീവ്രബാധിത പ്രദേശങ്ങളില്‍ കര്‍ശന ലോക്ഡൗണ്‍ തുടരുമെന്നു പ്രധാനമന്ത്രി

തീവ്രബാധിത പ്രദേശങ്ങളില്‍ കര്‍ശന ലോക്ഡൗണ്‍ തുടരുമെന്നു പ്രധാനമന്ത്രി. രണ്ടാം ഘട്ട ലോക്ഡൗണിന് ശേഷമുള്ള നടപടികള്‍ എന്തൊക്കെയെന്ന് തീരുമാനിക്കാന്‍ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫെറൻസിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കോവിഡ് ബാധിതരില്ലാത്ത ജില്ലകളില്‍ ഇളവുകള്‍ ഉണ്ടായേക്കുമെന്നാണ് അദ്ദേഹം നൽകിയ സൂചന. ഗുജ്റാത്ത്, ബിഹാര്‍, ഒഡിഷ തുടങ്ങിയ ഒമ്പത് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ക്കായിരുന്നു യോഗത്തില്‍ സംസാരിക്കാൻ അവസരം. സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കണം, അതിഥി തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് മടക്കി അയക്കാന്‍ സംവിധാനങ്ങള്‍ ഒരുക്കണം തുടങ്ങിയ കാര്യങ്ങളാണ് മിക്ക സംസ്ഥാനങ്ങളും ഉന്നയിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫെറെൻസിൽ പങ്കെടുത്തില്ല, ഇന്ന് ചേർന്ന ഈ യോഗത്തിൽ സംസാരിക്കാൻ അവസരം ലഭിച്ച സംസ്ഥാനങ്ങളുടെ പേരിൽ കേരളം ഉണ്ടായിരുന്നില്ല. അതിനാലാണ് പങ്കെടുക്കാതിരുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിൻ്റെ വിശദീകരണം. മുഖ്യമന്ത്രിക്ക് പകരം ചീഫ് സെക്രട്ടറി ടോം ജോസ് ആയിരുന്നു കേരളത്തെ പ്രതിനിധീകരിച്ചത്.

ലോക്ഡൗൺ ഒരുമിച്ച് പിനാവലിക്കരുതെന്നും, ഘട്ടം ഘട്ടമായി മാത്രം ഇളവുകൾ അനുവദിച്ചാൽ മതിയെന്നുമാണ് കേരളം കേന്ദ്രത്തോട് മുന്നോട്ട് വച്ച ആവശ്യം. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ആദ്യവീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തിരുന്നു.

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.