ആമസോൺ പ്രൈമിൽ സിനിമ റിലീസ് ചെയ്യുന്നതിനെതിരെ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍.

ആമസോൺ പ്രൈമിൽ സിനിമ റിലീസ് ചെയ്യുന്നതിനെതിരെ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍.

ആമസോൺ പ്രൈമിൽ സിനിമ റിലീസ് ചെയ്യുന്നതിനെതിരെ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. ജയസൂര്യയുടെ സൂഫിയും സുജാതയുമെന്ന ചിത്രമാണ് ആമസോൺ പ്രൈമിൽ റിലീസിനൊരുങ്ങുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നത് വിജയ് ബാബുവാണ്.

അതിനാൽ നിര്‍മാതാവ് വിജയ് ബാബുവിന്റെയും നടന്‍ ജയസൂര്യയുടെയും ഒരു ചിത്രവും ഇനി കേരളത്തിലെ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
ലോക്ഡൗൺ തുടങ്ങിയതോടെ സിമിമമേഖലാതന്നെ പ്രതിസന്ധിയിലാണ്. കേരളത്തിലെ തീയേറ്ററുകള്‍ അടച്ചിട്ടിട്ട് 67-ാം ദിവസത്തിലേക്ക് കടക്കുകയാണ്. ഈ സാഹചര്യത്തിൽ ഇത്തരത്തിലുള്ള നീക്കം വലിയ ചതിതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ തീയേറ്ററില്‍ കളിച്ചുകൊണ്ടിരുന്ന ചിത്രങ്ങള്‍ ഇത്തരം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ കൊടുക്കുന്നത്കൊണ്ട് കുഴപ്പമില്ല. സിനിമാ വ്യവസായം എന്ന് പറഞ്ഞാൽ അതിൽ തീയേറ്റര്‍ ഉടമകള്‍ മാത്രമല്ല ആര്‍ടിസ്റ്റുകള്‍ ഉണ്ട് മറ്റ് തൊഴിലാളികള്‍ ഉണ്ട്, ഇവരെല്ലാം വലിയൊരു പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സമയത്ത് ഒറ്റപ്പെട്ട ഒന്നോ രണ്ടോ വ്യക്തികള്‍ ഒരു സിനിമ വേറെ പ്ലാറ്റ്ഫോമില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു എന്ന് പറയുന്നത് സിനിമാ വ്യവസായത്തോട് ചെയ്യുന്ന ഏറ്റവും വലിയ ചതിയാണെന്നും ലിബർട്ടി ബഷീർ പറയുന്നു.

ചിത്രം ആമസോണ്‍ പ്രൈം പോലുള്ള ഓണ്‍ലൈന്‍ റിലീസ് പ്ലാറ്റ്‌ഫോമുകളിലേക്ക് കൊടുക്കുകയാണെങ്കില്‍ വിജയ് ബാബുവിൻ്റെ മാത്രമല്ല അതിനെ പ്രമോട്ട് ചെയ്യുന്ന ജയസൂര്യയുടെയും ഒരു ചിത്രവും കേരളത്തിലെ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കാൻ അനുവദിക്കില്ലെന്നും അറിയിച്ചു.

സിനിമ തീയേറ്റില്‍ കളിച്ചാലേ അയാള്‍ ഒരു സിനിമാ നടനാവൂ. അല്ലാതെ ഇത്തരം പ്ലാറ്റ്ഫോമുകളിലൂടെ വരുമ്പോൾ അയാള്‍ സീരിയല്‍ നടനായി മാറുമെന്നും, അതിനാൽ അയാളുടെ ഭാവി കൂടി ചിന്തിക്കേണ്ടെതുണ്ട്. അതുകൊണ്ട് അത്തരം നീക്കം നടത്തുന്നത് എത്ര വലിയ നടനായാലും അയാളുടെ ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ കളിപ്പിക്കില്ലെന്ന ഉറച്ചനിലപാടിലാണ് അദ്ദേഹം.

മലയാള സിനിമയില്‍ നിന്ന് കോടിക്കണക്കിന് രൂപ ലാഭം കൊയ്ത നിര്‍മാതാവാണ് വിജയ് ബാബു. തീയേറ്ററുകളില്‍ അദ്ദേഹത്തിൻ്റെ ചിത്രങ്ങള്‍ ഓടിച്ച്‌ കൊണ്ട് ഹിറ്റുകള്‍ നേടിയ നിര്‍മാതാവാണ്. അങ്ങനെ ഒരു വ്യക്തി തൻ്റെ ചിത്രം ആമസോണ്‍ പോലുള്ള ഓണ്‍ലൈന്‍ റിലീസ് പ്ലാറ്റ്ഫോമുകളിലേക്ക് കൊടുക്കുന്നത് വലിയ ചതിതന്നെയാണ്. ഒരു പുതുമുഖ നിര്‍മാതാവാണ് ഇത്തരത്തിലൊരു കാര്യം ചെയ്തത് എങ്കില്‍ അത് മനസിലാക്കാനാവും. സാമ്പത്തിക പ്രതിസന്ധി മൂലമാണെെന്ന്.

ഓണമാവുമ്പോഴേക്കും ഈ പ്രശ്നങ്ങള്‍ എല്ലാം മാറി തീയേറ്റര്‍ റിലീസുകള്‍ സാധ്യമാവുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. ആ പ്രതീക്ഷകള്‍ തെറ്റിച്ച്‌കൊണ്ടുള്ള ഇത്തരം പ്രവര്‍ത്തികള്‍ അം​ഗീകരിക്കാനാവില്ലെന്നും ലിബർട്ടി ബഷീർ പറഞ്ഞു. 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.