മറ്റുസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് തിരിച്ചെത്തുന്നതിനായി നൽകിക്കൊണ്ടിരുന്നു പാസ്സിൻ്റെ വിതരണം പുനരാരംഭിച്ചു.

മറ്റുസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് തിരിച്ചെത്തുന്നതിനായി നൽകിക്കൊണ്ടിരുന്നു പാസ്സിൻ്റെ വിതരണം പുനരാരംഭിച്ചു.

മറ്റുസംസ്ഥാനങ്ങളിൽ നിന്നും മലയാളികൾക്ക് കേരളത്തിലേക്ക് തിരിച്ചെത്തുന്നതിനായി നൽകിക്കൊണ്ടിരുന്നു പാസ്സിൻ്റെ വിതരണം പുനരാരംഭിച്ചു. റെഡ് സോണുകളില്‍ നിന്ന് ഒഴികെ വരുന്ന എല്ലാവര്‍ക്കും പാസ് വിതരണം നടത്താനാണ് തീരുമാനം.

കേരളം നല്‍കുന്ന പാസില്ലാത്തവരെ അതിര്‍ത്തികടത്തി കേരളത്തിലേക്ക് വരാൻ അനുവദിക്കില്ലെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളുടെ പാസ് മാത്രം കൊണ്ട് കാര്യമില്ല. കഴിഞ്ഞ ദിവസം മുതൽ പാസ്സ് വിതരണം നിർത്തിയിരിക്കുകയായിരുന്നു. എന്നാൽ പാസ് വിതരണം പൂര്‍ണ്ണമായും നിര്‍ത്തിയതല്ലെന്നും ഒരു ക്രമീകരണം ലഭിക്കുന്നതിന് വേണ്ടിയാണ് താത്കാലികമായി നിര്‍ത്തിവെച്ചതെന്നും വീണ്ടും പുനരാരംഭിക്കുമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു.

അതിര്‍ത്തികളില്‍ നിരവധി മലയാളികളാണ് കുടുങ്ങികിടക്കുന്നത്. കേരളം പാസ്സനുവദിക്കുമെന്ന പ്രതീക്ഷയിലാണ് അതിർത്തിയിൽ കഴിയുന്നത്. സ്വന്തമായി വാഹനമില്ലാത്തവരാണ് പലരും. ഗര്‍ഭിണികളടക്കം നിരവധിപേര്‍ ഇത്തരത്തില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഇതിനിടെ അതിര്‍ത്തിവരെ ഒരു വാഹനത്തിലും അവിടെ നിന്ന് കേരളത്തില്‍ ബന്ധുക്കളും മറ്റും ഏര്‍പ്പാടാക്കുന്ന വാഹനത്തിലും കയറ്റിവിടുന്ന ക്രമീകരണങ്ങളും നടത്തിവരുന്നുണ്ട്.

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.