ലഡാഖിലെ ഗാല്‍വാന്‍ താഴ്‌വരയില്‍‌ ഇന്ത്യ – ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷം: സംഘർഷത്തിൽ ഇന്ത്യന്‍ കേണലും രണ്ട് ജവാന്മാരും കൊല്ലപ്പെട്ടു.

ലഡാഖിലെ ഗാല്‍വാന്‍ താഴ്‌വരയില്‍‌ ഇന്ത്യ – ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷം: സംഘർഷത്തിൽ ഇന്ത്യന്‍ കേണലും രണ്ട് ജവാന്മാരും കൊല്ലപ്പെട്ടു.

ലഡാഖിലെ ഗാല്‍വാന്‍ താഴ്‌വരയില്‍‌ ഇന്ത്യ – ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷം. ഇന്ത്യന്‍ കേണലും രണ്ട് ജവാന്മാരും കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രശ്നപരിഹാരത്തിന് ഇരുസേനാവിഭാഗങ്ങളും ചര്‍ച്ച തുടങ്ങി.

ഇന്ന് രാവിലെ 7.30 മുതല്‍ അതിര്‍ത്തിയില്‍ പ്രശ്നപരിഹാര ചര്‍ച്ച നടക്കുന്നു. ഇന്ത്യന്‍ കര, വ്യോമ സേനാ താവളങ്ങള്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇൻഫൻട്രി ബറ്റാലിയൻ്റെ കമാൻഡിങ് ഓഫിസറാണു കൊല്ലപ്പെട്ട കേണൽ.

ഇന്ത്യ – ചൈന സംഘര്‍ഷത്തില്‍ 1975നുശേഷം സൈനികരുടെ മരണം ഇതാദ്യമാണ്. ചൈനീസ് ഭാഗത്തും സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ചൈനീസ് സേന ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതിര്‍ത്തി താവളങ്ങളില്‍ പടയൊരുക്കം നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, രാത്രിയിലെ സംഘര്‍ഷത്തില്‍ ഇരുവിഭാഗവും വെടിയുതിര്‍ത്തിട്ടില്ലെന്ന് സൂചന.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.