തലകുത്തി നിന്ന് വ്യായാമം ചെയ്ത് ടോവിനോ – വീഡിയോ കാണാം
ഫിറ്റ്നസിൻ്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നടനാണ് ടോവിനോ തോമസ്. സോഷ്യൽ മീഡിയ വഴി ഫിറ്റ്നസ് ട്രെയിനിങ് വീഡിയോസ് ഷെയർ ചെയ്യാറുണ്ട്. ഇപ്പോഴിതാ ടോവിനോ തോമസ് തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കുവയ്ക്കുന്ന വീഡിയോയാണ് എല്ലാവരും ഏറ്റെടുത്തിരിക്കുന്നത്.
ലോക്കഡോൺ സമയത്ത് അബു സലിമിൻ്റെ പുഷ്അപ് ചാലഞ്ച് ഏറ്റെടുത്ത് പുഷ്അപ് ചെയ്യുന്ന ടോവിനോയുടെ വിഡിയോയും മുൻപ് വൈറലായിരുന്നു. തല കുത്തി നിൽക്കാൻ പറ്റുവോ സക്കീർ ഭായിക്ക് ? But I can’ എന്ന ക്യാപ്ഷനോടെ താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ടോവിനോ സാമൂഹിക പ്രവർത്തനങ്ങളിലും സജീവമാണ്. കഴിഞ്ഞ ദിവസം ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സൗകര്യമില്ലാതിരുന്ന കുട്ടിക്ക് ടിവി നൽകിയതും, ലോക രക്തദാന ദിനത്തിൽ രക്തദാനം നടത്തിയതെല്ലാം വലിയ വാർത്തകളായിരുന്നു. ഈ വീഡിയോയൊന്ന് കണ്ടുനോക്കൂ…
Photo Courtesy : Google/ images are subject to copyright