സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (കെ.ആർ.സച്ചിദാനന്ദൻ-49) അന്തരിച്ചു.

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (കെ.ആർ.സച്ചിദാനന്ദൻ-49) അന്തരിച്ചു.

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (കെ.ആർ.സച്ചിദാനന്ദൻ-49) അന്തരിച്ചു. തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അന്ത്യം. 13 വര്‍ഷമായി സിനിമാമേഖലയില്‍ സജീവമായിരുന്നു സച്ചി. പൃഥ്വിരാജിനെ നായകനാക്കി അടുത്ത ചിത്രം സംവിധാനം ചെയ്യാനിരിക്കെയാണ് സച്ചി വിടവാങ്ങിയത്.

വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ നടന്ന ഇടുപ്പുശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ഹൃദയാഘാതമുണ്ടായ അദ്ദേഹത്തെ പിന്നീട് ജൂബിലി മിഷൻ ആശുപത്രിയിലേക്ക് കൊണ്ടുവരുകയായിരുന്നു. രണ്ടുദിവസമായി വെന്റിലേറ്ററിലായിരുന്നു.

കൊടുങ്ങല്ലൂർ ടി.കെ.എസ്.പുരം കൂവ്വക്കാട്ട് പരേതനായ രാമകൃഷ്ണന്റെയും ദാക്ഷായണിയുടെയും മകനാണ് സച്ചി. കൊമേഴ്സില്‍ ബിരുദവും, എറണാകുളം ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കിയ സച്ചി കേരള ഹൈക്കോടതിയില്‍ എട്ട് വര്‍ഷത്തോളം പ്രാക്ടീസ് ചെയ്തിരുന്നു. 20 വർഷത്തിലേറെയായി ഹൈക്കോടതി അഭിഭാഷകനാണ്. വക്കീൽപ്പണിക്കിടെ സുഹൃത്തായ സേതുവുമായി ചേർന്നെഴുതിയ തിരക്കഥകളാണ് ഒട്ടേറെ ജനപ്രിയചിത്രങ്ങൾക്ക് വഴിതുറന്നത്. സേതുവുമായി ചേർന്ന് തിരക്കഥയൊരുക്കിയ ചോക്ലേറ്റിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം.

റോബിൻഹുഡ്, മേക്കപ്പ്മാൻ, സീനിയേഴ്‌സ്, ഡബിൾസ് തുടങ്ങിയ ചിത്രങ്ങളും ഈ കൂട്ടുകെട്ടിൽ നിർമ്മിച്ചതാണ്. ചോക്ലേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പം തിരക്കഥാകൃത്തായി എത്തിയ സച്ചി ‘റണ്‍ ബേബി റണ്‍’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രമായി തിരക്കഥ എഴുതി തുടങ്ങിയത്. അനാര്‍ക്കലി, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങള്‍ തിരക്കഥ എഴുതി സംവിധാനം ചെയ്തു. റോബിന്‍ഹുഡ്, മേക്കപ്പ് മാന്‍, സീനിയേഴ്സ്, രാംലീല, ഷെര്‍ലക് ടോംസ് എന്നീ ചിത്രങ്ങളുടെയും തിരക്കഥാകൃത്താണ് സച്ചി.

സച്ചി എഴുതുന്ന ഏതു തിരക്കഥയിലും അഭിനയിക്കാന്‍ താന്‍ തയ്യാറാണെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന സച്ചിയെ കാണാന്‍ പൃഥ്വിരാജ്, ബിജു ബിജു മേനോന്‍, സുരേഷ് കൃഷ്ണ, രഞ്ജിത്ത് എന്നിവര്‍ എത്തിയിരുന്നു.

രാവിലെ 9.30 മുതല്‍ 10.30 കേരള ഹൈക്കോടതി ചേംബര്‍ കോംപ്ലക്സില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് തമ്മനത്തെ വീട്ടിലേക്ക് കൊണ്ടു പോകും. അവിടെയും പൊതുദര്‍ശനത്തിന് വച്ച ശേഷമായിരിക്കും സംസ്കാര ചടങ്ങുകള്‍ക്കായി രവിപുരത്തെ ശ്മശാനത്തിലേക്ക് കൊണ്ടു പോകുക.

കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്‌ കര്‍ശന നിയന്ത്രത്തോടെയാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. മരണശേഷം സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.