വൈറലായി അഹാന കൃഷ്‌ണയുടെ പോസ്റ്റ്: പിന്നാലെ താരത്തിനെതിരെ സൈബർ ആക്രമണം

വൈറലായി അഹാന കൃഷ്‌ണയുടെ പോസ്റ്റ്: പിന്നാലെ താരത്തിനെതിരെ സൈബർ ആക്രമണം

നടി അഹാന കൃഷ്ണ നടത്തിയൊരു പരാമര്‍ശമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മലയാളികളുടെ പ്രിയങ്കരിയായ നടിയും, യുവതാരങ്ങളില്‍ ശ്രദ്ധേയയായ നടിയുമാണ് അഹാന കൃഷ്ണ. എന്നാലിതാ താരം കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിലിട്ട പോസ്റ്റാണ് വൈറലാകുന്നത്. സ്വര്‍ണ വേട്ടയില്‍ സര്‍ക്കാരിന്റെ പങ്കിനെ മറയ്ക്കാനാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതെന്ന തരത്തിലാണ് സ്റ്റാറ്റസ്.

‘ശനിയാഴ്ച- ഒരു പ്രധാന രാഷ്ട്രീയ അഴിമതി പുറത്ത് വരുന്നു, ഞായറാഴ്ച- അതിശയകരമായി തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നു’ ഇതായിരുന്നു അഹാന കൃഷ്ണയുടെ ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായിട്ടായിരുന്നു താരത്തിൻ്റെ പ്രതികരണം. പിന്നാലെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ അഹാനയുടെ വാക്കുകളെ ചോദ്യം ചെയ്ത് രംഗത്ത് എത്തിയത്. പ്രതീക്ഷിച്ചതില്‍ നിന്നും വിപരീതമായി ശക്തമായ എതിര്‍പ്പാണ് താരമിപ്പോൾ നേരിടുന്നത്.

പോസ്റ്റില്‍ സ്വര്‍ണ്ണ വേട്ടയെ പൊളിറ്റിക്കല്‍ സ്കാം എന്നാണ് നടി വിശേഷിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ സിപിഎം പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടിക്കെതിരെ നടക്കുന്നത്. കൂടാതെ മാധ്യമ പ്രവര്‍ത്തകരിൽ ഒരാൾ പ്രതികരിച്ചത് അഹാന കൃഷ്ണയുടെ ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസ് നിരുത്തരവാദപരവും ജനദ്രോഹവുമായ ഒന്നാണെന്നും, ഇത്തരംകാര്യങ്ങൾ തിരുത്തണമെന്നുമാണ്.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ വെറുതെ തീരുമാനിക്കാന്‍ പറ്റുന്നകാര്യമല്ലെന്നും അതിന് കേന്ദ്രത്തിൻ്റെയും കേരളത്തിൻ്റെയും ആരോഗ്യ സംവിധാനങ്ങള്‍ നിശ്ചയിച്ച മാനദണ്ഡങ്ങളൊക്കെ പാലിച്ചേ ഒരു സ്ഥലത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാൻ കഴിയുവുള്ളുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് അത്തരമൊരു നടപടി അനിവാര്യമാക്കുന്ന ഗൗരവാവസ്ഥ ശരിയായി തന്നെ ഉണ്ട്, പൂന്തുറ സമൂഹ വ്യാപന ഭീഷണയിലാണ്. അവിടെ കമാന്‍ഡോകളെയടക്കം വിന്യസിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം ഒരു ആരോപണം അഹാന മാത്രമല്ല പലരും പറയുന്നതാണ്. ട്രിപ്പിള്‍ ലോക്ക് ഡൗണില്‍ ഗൂഡാലോചനയുണ്ടെന്ന് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ നേരത്തെ ആരോപിച്ചിരുന്നു. നേരത്തെ ആരോപിച്ചിരുന്നു. കൂടാതെ രോഗത്തെക്കുറിച്ചും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് നാട്ടുകാരെയാകെയാണ് ബാധിക്കുക എന്നും അദ്ദേഹം ഓർമപ്പെടുത്തി. നടിയുടെ ഫേസ്ബുക്ക് പേജിലും ഗ്രൂപ്പുകളിലും ആക്ഷേപകരമായ കമന്റുകള്ളാണ് നിറയുന്നത്.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.