കൂടത്തായി കൊലപാതക പരമ്പര കേസിൻ്റെ വാദം വെള്ളിയാഴ്ച പ്രിന്സിപ്പല് ജില്ല കോടതി കേള്ക്കും.
കൂടത്തായി കൊലപാതക പരമ്പര കേസിൻ്റെ വാദം വെള്ളിയാഴ്ച പ്രിന്സിപ്പല് ജില്ല കോടതി കേള്ക്കും. കൂടാതെ സിലി, റോയ് കേസിലെ ജോളിയുടെ ജാമ്യഹർജിയും വെള്ളിയാഴ്ച പരിഗണിക്കും. ചൊവ്വാഴ്ച കേസ് പരിഗണനക്കെടുത്തെങ്കിലും കഴിഞ്ഞ ദിവസം നല്കിയ അനുബന്ധ കുറ്റപത്രം പരിശോധിച്ച് തുടര്നടപടിയിലേക്ക് പോകാന് തീരുമാനിക്കുകയായിരുന്നു.
നോട്ടറി അഭിഭാഷകന് സി.വിജയകുമാറിനെ അഞ്ചാം പ്രതിയാക്കി റോയ് വധക്കേസിലാണ് അനുബന്ധ കുറ്റപത്രം പൊലീസ് സമര്പ്പിച്ചത്. വിജയകുമാറിന് സമന്സ് അയക്കുന്നതടക്കമുള്ള നടപടികള് പുതിയ കുറ്റപത്രത്തിന്മേല് വാദം കേട്ടശേഷം തീരുമാനിക്കും.
റിമാന്ഡില് കഴിയുന്ന ജോളിയെയും എം.എസ്. മാത്യുവിനെയും ചൊവ്വാഴ്ച കോടതിയില് ഹാജരാക്കിയില്ല. മറ്റു പ്രതികളായ പ്രജികുമാര്, മനോജ് എന്നിവര് ഹാജരായി. പ്രോസിക്യൂഷനുവേണ്ടി സ്പെഷല് പബ്ലിക് പ്രോസിക്യൂട്ടര് എന്.കെ. ഉണ്ണികൃഷ്ണന്, പ്രതിഭാഗത്തിനായി എം.ഷഹീര് സിങ്, ടി.ടി.ഹിജാസ്, പി.കെപ്രശാന്ത് തുടങ്ങിയവര് ഹാജരായി.
Photo Courtesy : Google/ images are subject to copyright

