മുല്ലപ്പെരിയാര് അണക്കെട്ടിലെ ജലനിരപ്പ് 136.95 അടിയായി: മഴയും ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു.
മുല്ലപ്പെരിയാര് അണക്കെട്ടിലെ ജലനിരപ്പ് 136.95 അടിയായി. എന്നാല് മഴയും ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞതോടെ പെരിയാറിൻ്റെ തീരത്തുള്ളവര്ക്ക് ആശ്വാസമാവുകയാണ്.
നീരൊഴുക്കും, തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിൻ്റെ അളവും ഇപ്പോള് ഏകദേശം സമാനമാണ്. ഇത് ജലനിരപ്പ് ക്രമാതീതമായി കൂടുന്നത് തടയാന് സഹായിക്കുന്നുണ്ട്.
ജലനിരപ്പ് 138 അടിയിലെത്തുമ്പോള് വെള്ളം ഒഴുക്കിവിടണമെന്നാണ് കേരളത്തിൻ്റെ ആവശ്യം. ഇക്കാര്യം ജില്ലാഭരണകൂടവും മുല്ലപ്പെരിയാര് ഉപസമിതിയിലെ കേരള പ്രതിനിധികളും തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല് വരും ദിവസങ്ങളിലെ മഴ നോക്കി മാത്രമേ ഇക്കാര്യത്തില് തമിഴ്നാടിൻ്റെ തീരുമാനമുണ്ടാവൂവെന്നാണ് പുറത്തുവരുന്ന റിപ്പോര്ട്ടുകള്. 142 അടിയാണ് മുല്ലപ്പെരിയാറിലെ അനുവദനീയ ജലനിരപ്പ്.
Photo Courtesy : Google/ images are subject to copyright

