വീണ്ടും കാക്കി അണിയാന്‍ തയ്യാറെടുത്ത് പൃഥ്വിരാജ്..
വീണ്ടും കാക്കി അണിയാന്‍ തയ്യാറെടുക്കുകയാണ് പൃഥ്വിരാജ്. നവാഗതനായ തനു ബലാക്കിൻ്റെ കുറ്റാന്വേഷണ ത്രില്ലര്‍ സിനിമയിലാണ് പൃഥ്വിരാജ് പോലീസായി എത്തുക. അടുത്ത മാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നേരത്തെ ഓഫ് ദ പീപ്പിള്‍, ദ ട്രെയിന്‍ എന്നീ ചിത്രങ്ങളുടെ ക്യാമറാമാനായിരുന്നു തനു. നിരവധി പരസ്യ ചിത്രങ്ങളും ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് നടക്കുന്ന കുറ്റാന്വേഷണ കഥയായിരിക്കും ചിത്രമെന്ന് തനു പറയുന്നു. മിക്ക സിനിമകളും ചിത്രീകരണം ആരംഭിച്ചതിനാല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് സാഹചര്യം പരിഗണിച്ചായിരിക്കും മുന്നോട്ടുള്ള കാര്യങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. ബിഗ് ബജറ്റ് ചിത്രമാണ്, പൃഥ്വിരാജിൻ്റെ ഭാഗം കൂടുതലും ഇന്‍ഡോര്‍ തന്നെയായിരിക്കും. അതേസമയം ആടുജീവിതം, വാരിയംകുന്നന് തുടങ്ങിയ ചിത്രങ്ങളും ഗോകുല്‍രാജ് ഭാസ്കറിൻ്റെ വെര്‍ച്വല്‍ പ്രൊഡക്ഷന്‍ സാങ്കേതിക വിദ്യയിലൊരുങ്ങുന്ന ചിത്രവും പൃഥ്വിയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
അതേസമയം ജോമോന് ടി ജോണ്‍ ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളെ ക്കുറിച്ച് തീരുമാനമായിട്ടില്ല.
Photo Courtesy : Google/ images are subject to copyright