പഠനം മുടങ്ങിയ കുട്ടികളെ സഹായിക്കാന്‍ ടവര്‍ സ്ഥാപിച്ചു നല്‍കി സോനു സൂദ്

പഠനം മുടങ്ങിയ കുട്ടികളെ സഹായിക്കാന്‍ ടവര്‍ സ്ഥാപിച്ചു നല്‍കി സോനു സൂദ്

ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ സിനിമാതാരങ്ങളിൽ നിരവധിപ്പേർ സജീവമായി രംഗത്തുണ്ടെങ്കിലും, ഇക്കാര്യത്തില്‍ എപ്പോഴും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരാളാണ് ബോളിവുഡ് താരം സോനു സൂദ്. ലോക്ഡൗൺ കാലത്ത് സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് ബസ് ഒരുക്കി നല്‍കുകയും, ലോക്ഡൗണ്‍ പ്രതിസന്ധിയില്‍ ജോലിനഷ്ടപ്പെട്ടവര്‍ക്കും ഛത്തീസ്ഗഢിലെ ബിജാപുരിലുണ്ടായ വെള്ളപ്പൊക്കത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കും ചികിത്സിക്കാന്‍ പണമില്ലാത്ത നിര്‍ധനര്‍ക്കും സാമ്പത്തിക സഹായം നല്‍കി ശ്രദ്ധ നേടിയ നടനുമാണ് സോനു സൂദ്. ഇപ്പോള്‍ വീണ്ടും സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.

ഇത്തവണ മൊബെെല്‍ നെറ്റ് വര്‍ക്ക് കാര്യക്ഷമം അല്ലാത്തതിനാല്‍ ഓണ്‍ലെെന്‍ പഠനത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ട കുട്ടികള്‍ക്ക് ടവര്‍ സ്ഥാപിച്ച്‌ നല്‍കിയാണ് മാതൃകയായിരിക്കുന്നത്. ഹരിയാനയിലെ മോര്‍നിയിലുള്ള ദാപന ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണ് സോനു സൂദിൻ്റെ നേതൃത്വത്തില്‍ മൊബൈല്‍ ‍ടവര്‍ സ്ഥാപിച്ചു നല്‍കിയത്.

നെറ്റ് വര്‍ക്ക് മോശമായതിനാല്‍ കുട്ടികളുടെ പഠനം മുടങ്ങിയ വാര്‍ത്ത സമൂഹ മാധ്യമങ്ങള്‍ വഴിയാണ് സോനു അറിഞ്ഞത്. മൊബൈല്‍ ഫോണുമായി മരത്തില്‍ കയറി നെറ്റ്‌വര്‍ക്ക് തേടുന്ന കുട്ടിയുടെ വീഡിയോ പ്രചരിച്ചിരുന്നു. പിന്നാലെയാണ് താരത്തിന്റെ ഇടപെടല്‍. ഇന്‍ഡസ് ടവേഴ്സിന്റെയും എയര്‍ടെല്ലിന്റെയും സഹായത്തോടെയാണ് ടവര്‍ സ്ഥാപിച്ചത്.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.