ബിജു മേനോനും പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി ചിത്രം ഒരുങ്ങുന്നു.

ബിജു മേനോനും പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി ചിത്രം ഒരുങ്ങുന്നു.

ബിജു മേനോനും പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു. പ്രശസ്ത ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസാണ് സംവിധാനം. ഒപിഎം ഡ്രീം മില്‍സ് സിനിമാസിന്‍റെ ബാനറില്‍ ആഷിഖ് അബുവും മൂണ്‍ഷോട്ട് എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ സന്തോഷ് ടി കുരുവിളയും ചേര്‍ന്നാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം.

സിനിമയുടെ ചിത്രീകരണം ഇന്ന് കോട്ടയത്ത് ആരംഭിച്ചു. ഇന്‍ഫാന്‍റ് ജീസസ് ബഥനി കോണ്‍വെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. ഷറഫുദ്ദീന്‍, സൈജു കുറുപ്പ്, ആര്യ സലിം തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 2021 ജനുവരിയില്‍ തീയേറ്റര്‍ റിലീസ് ആയി ചിത്രം എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ പദ്ധതി.

2003ല്‍ പുറത്തിറങ്ങിയ ‘മേം മാധുരി ദീക്ഷിത് ബന്‍നാ ചാഹതീ ഹൂം’ എന്ന ബോളിവുഡ് ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായ സാനു മലയാളത്തിലും തമിഴിലും തെലുങ്കിലും ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.