ബ്രിക്സ് ചലച്ചിത്രോത്സവത്തില്‍ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി കനികുസൃതി.
മോസ്കോ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബ്രിക്സ് ചലച്ചിത്രോത്സവത്തില്‍ മികച്ച നടിക്കുള്ള പുരസ്കാരം കനികുസൃതിക്ക്. സജിന്‍ ബാബു സംവിധാനം ചെയ്ത മലയാള ചിത്രം ബിരിയാണിയിലെ അഭിനയത്തിനാണ് കനി കുസൃതിക്ക് പുരസ്കാരം ലഭിച്ചത്. കുറച്ചുനാള്‍ മുന്‍പ് ഇറ്റലിയിലെ റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയറായി പ്രദര്‍ശിപ്പിച്ച് മികച്ച സിനിമക്കുള്ള നെറ്റ്പാക്ക് അവാര്‍ഡ് നേടുകയും ചെയ്ത ചിത്രമാണ് ബിരിയാണി.
ബ്രിക്സില്‍ അംഗമായ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള രണ്ടു സിനിമകള്‍ വീതമാണ് മത്സരത്തില്‍ ഉണ്ടായിരുന്നത്. ഡോണ്‍ പാലത്തറ സംവിധാനംചെയ്ത ‘1956, സെന്‍ട്രല്‍ ട്രാവന്‍കൂര്‍’ ആണ് ഇന്ത്യയെ പ്രതിനിധീകരിച്ച രണ്ടാമത്തെ ചിത്രം. സ്പെയിനിലെ ഇമാജിന്‍ ഫിലിം ഫെസ്റ്റിവലില്‍ ‘ബിരിയാണി’യിലൂടെ കനികുസൃതി രണ്ടാമത്തെ മികച്ച നടിക്കുള്ള പുരസ്കാരം നേടിയിരുന്നു. റോമിലെ ഏഷ്യാറ്റിക് ഫെസ്റ്റില്‍ ഈ ചിത്രം മികച്ച സിനിമയ്ക്കുള്ള നെറ്റ്പാക് പുരസ്കാരവും കരസ്ഥമാക്കി.
ചിത്രത്തില്‍ കടല്‍ തീരത്ത് താമസിക്കുന്ന കദീജയുടേയും, ഉമ്മയുടേയും ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. കദീജയായി കനി കുസൃതിയും ഉമ്മയായി ശൈലജ ജലയും അഭിനയിക്കുന്നു. കൂടാതെ സുര്‍ജിത് ഗോപിനാഥ്, അനില്‍ നെടുമങ്ങാട്, ശ്യാം റെജി, തോന്നക്കല്‍ ജയചന്ദ്രന് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
Photo Courtesy : Google/ images are subject to copyright