‘ലവ്’ തീയറ്റർ റിലീസിനൊരുങ്ങുന്നു: ലോക്ക്ഡൗണിന് ശേഷം തീയറ്ററിലെത്തുന്ന ആദ്യ ഇന്ത്യന്‍ സിനിമ.
ലോക്ക്ഡൗണ്‍ കാലത്ത് ചിത്രീകരണം പൂര്‍ത്തിയാക്കിയ ഖാലിദ് റഹ്മാന് ചിത്രം ലവ് തീയറ്ററില്‍ റിലീസിനൊരുങ്ങുന്നു. രജിഷ വിജയനും ഷൈന്‍ ടോം ചാക്കോയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ഈ മാസം 15നാണ് തീയേറ്ററുകളിലെത്തുക. ഗള്‍ഫിലെ തീയേറ്ററുകളിലാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ലോക്ക് ഡൗണിനു ശേഷം ഇന്ത്യയ്ക്ക് പുറത്തെ തീയറ്ററുകളില്‍ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാവും ലവ്.
ചിത്രത്തിൻ്റെ നിര്‍മ്മാതാവ് ആഷിക് ഉസ്മാനാണ് റിലീസ് തീയതി ഫേസ്ബുക്കിലൂടെ അറിയിച്ചത്. എല്ലാ കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ടായിരിക്കും ചിത്രത്തിൻ്റെ പ്രദര്‍ശനം. ഗോള്‍ഡന്‍ സിനിമയാണ് ചിത്രം ഗള്‍ഫില്‍ റിലീസിനെത്തിക്കുന്നത്. കൊവിഡ് കാലയളവില്‍ സര്‍ക്കാര്‍ നിബന്ധനകള്‍ പാലിച്ചുകൊണ്ടായിരുന്നു ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയത്. അതോടൊപ്പം തന്നെ കൊവിഡ് കാലത്ത് ചിത്രീകരണം പൂര്‍ത്തിയാക്കിയ ആദ്യ മലയാള ചിത്രം കൂടിയാണ് ലവ്.
ഒരു ഫ്ളാറ്റിനുള്ളില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. ലോക്ക്ഡൗണിനിടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു ചിത്രീകരണം. ജൂണ്‍ 22ന് ആരംഭിച്ച ചിത്രീകരണം ജൂലൈ 15നാണ് അവസാനിച്ചത്. ചിത്രത്തിലെ മുഴുവന്‍ രംഗങ്ങളും വൈറ്റിലയിലെ ഒരു അപ്പാര്ട്ട്മെന്റിനുള്ളിലായിരുന്നു ചിത്രീകരിച്ചത്.
സംവിധായകന് തന്നെ രചനയും നിര്‍വ്വഹിക്കുന്ന സിനിമയില്‍ വീണ നന്ദകുമാര്‍, സുധി കോപ്പ, ഗോകുലന്, ജോണി ആന്റണി എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രഹണം ജിംഷി ഖാലിദ്. മികച്ച വിജയം നേടിയ അനുരാഗ കരിക്കിന്‍വെള്ളം, ഉണ്ട എന്നിവയ്ക്ക് ശേഷമുള്ള ഖാലിദ് റഹ്മാന് ചിത്രമാണിത്.
Photo Courtesy : Google/ images are subject to copyright