50-ാമത് കേരള സംസ്ഥാന ചലച്ചിത്രപുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു: മികച്ച നടന്‍ സുരാജ് വെഞ്ഞാറമൂട്, മികച്ച നടി കനി കുസൃതി.

50-ാമത് കേരള സംസ്ഥാന ചലച്ചിത്രപുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു: മികച്ച നടന്‍ സുരാജ് വെഞ്ഞാറമൂട്, മികച്ച നടി കനി കുസൃതി.

50-ാമത് കേരള സംസ്ഥാന ചലച്ചിത്രപുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം സുരാജ് വെഞ്ഞാറമൂടും മികച്ച നടിയ്ക്കുള്ള പുരസ്കാരം കനി കുസൃതിയും നേടി. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളാണ് സുരാജിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ബിരിയാണി എന്ന ചിത്രത്തിലെ പ്രകടനമാണ് കനിയെ മികച്ച നടിക്കുള്ള പുരസ്കാരത്തിന് അര്‍ഹയാക്കിയത്.

മികച്ച സംവിധായകന്‍-ലിജോ ജോസ് പെല്ലിശ്ശേരി(ജെല്ലിക്കെട്ട്). മികച്ച ചിത്രം-വാസന്തി. സാംസ്‌ക്കാരിക വകുപ്പ് മന്ത്രി ഏകെ ബാലനാണ് വാര്‍ത്താസമ്മേളനത്തില്‍ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്. മൂത്തോന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് നിവിന്‍ പോളിയും ഹെലന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് അന്നാ ബെന്നും പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹരായി.

‘കുമ്ബളങ്ങി നൈറ്റ്സി’ലെ അഭിനയത്തിലൂടെ മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ഫഹദ് സ്വന്തമാക്കി. ‘വാസന്തി’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ സ്വാസിക മികച്ച സ്വഭാവ നടിയ്ക്കുള്ള പുരസ്കാരം നേടി. മികച്ച രണ്ടാമത്തെ ചിത്രം ‘കെഞ്ചിര’. 119 സിനിമകളാണ് ഇത്തവണ മത്സര രംഗത്ത് ഉണ്ടായിരുന്നത്. നവാഗത സംവിധായകരുടേതായി 71 സിനിമകള്‍ സമര്‍പ്പിച്ചിരുന്നു. ഡിസംബര്‍ അവസാനത്തോടെ പുരസ്കാരങ്ങള്‍ സമ്മാനിക്കുമെന്ന് മന്ത്രി അറിയിച്ചു.

പുരസ്‌ക്കാരങ്ങള്‍ ഇങ്ങനെ:

മികച്ച ചിത്രം: വാസന്തി, ഷിനോസ് റഹ്മാന്‍, സജാസ് റഹ്മാന്‍

മികച്ച രണ്ടാമത്തെ ചിത്രം: കെഞ്ചിറ, മനോജ് കാന

മികച്ച നടന്‍: സുരാജ് വെഞ്ഞാറമൂട്, ചിത്രം വികൃതി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍

മികച്ച നടി: കനി കുസൃതി, ചിത്രം ബിരിയാണി

മികച്ച സംവിധായകന്‍: ലിജോ ജോസ് പെല്ലിശ്ശേരി, ചിത്രം ജല്ലിക്കെട്ട്

മികച്ച സംഗീതസംവിധായകന്‍: സുഷിന്‍ ശ്യാം

മികച്ച ചിത്രസംയോജകന്‍: കിരണ്‍ദാസ്

മികച്ച ഗായകന്‍: നജീം അര്‍ഷാദ്

മികച്ച ഗായിക: മധുശ്രീ നാരായണന്‍

ഗാനരചന: സുജേഷ് രവി

കലാമൂല്യമുള്ള ജനപ്രിയ ചിത്രം: കുമ്പളങ്ങി നൈറ്റ്സ്

മികച്ച നവാഗതസംവിധായകന്‍: രതീഷ് പൊതുവാള്‍, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍

മികച്ച സ്വഭാവനടന്‍: ഫഹദ് ഫാസില്‍

മികച്ച സ്വഭാവനടി: സ്വാസിക

മികച്ച ബാലതാരം: വാസുദേവ് സജേഷ് മാരാര്‍

മികച്ച കഥാകൃത്ത്: ഷാഹുല്‍

മികച്ച കുട്ടികളുടെ ചിത്രം: നാനി

പ്രത്യേകപരാമര്‍ശം:

മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം: നിവിന്‍ പോളി

മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശം: അന്ന ബെന്‍

പ്രത്യേക ജൂറി അവര്‍ഡ്- സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍- മരയ്ക്കാര്‍ അറബിക്കടലിൻ്റെ സിംഹം

ഡോ. പി കെ രാജശേഖരനാണ് മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള പുരസ്കാരം.

മികച്ച ലേഖനം: മാടമ്പള്ളിയിലെ മനോരോഗി, കോമാളി മേല്‍ക്കൈ നേടുന്ന കാലം: ബിപിന്‍ ചന്ദ്രന്‍

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.