കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് നിരോധിച്ച്‌ കര്‍ണാടക സര്‍ക്കാര്‍.

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് നിരോധിച്ച്‌ കര്‍ണാടക സര്‍ക്കാര്‍.

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് നിരോധിച്ച്‌ കര്‍ണാടക സര്‍ക്കാര്‍. അടുത്ത ആഴ്ച്ചയാണ് ദീപാവലി. പടക്കങ്ങള്‍ പൊട്ടിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്‌തുമാണല്ലോ സാധാരണ നാം ദീപാവലി ആഘോഷമാക്കാറ്. എന്നാല്‍ ഇത്തവണ പല സംസ്ഥാനങ്ങളും അത്തരം ആഘോഷം നിരുത്സാഹപ്പെടുത്തുകയാണ്. കൊവിഡ് മഹാമാരി തന്നെയാണ് കാരണം. അത്തരത്തില്‍ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഏ‌റ്റവുമൊടുവില്‍ തീരുമാനമെടുത്തത് കര്‍ണാടകയാണ്. ദീപാവലിയ്‌ക്ക് ജനങ്ങള്‍ പടക്കം പൊട്ടിക്കേണ്ടെന്നാണ് മുഖ്യമന്ത്രി യദ്യുരപ്പ ഉത്തരവിട്ടിരിക്കുന്നത്.

പടക്കം പൊട്ടിക്കുന്നതിലൂടെ വായുവില്‍ വിഷ വാതകങ്ങളുടെ അളവ് കുത്തനെ കൂടും. ഇത് കൊവിഡ് പ്രതിസന്ധി കൊണ്ട് വിഷമിക്കുന്ന ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും. അതിനാലാണ് പടക്കം പൊട്ടിക്കുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കുന്നത്. ശ്വാസകോശത്തെ ബാധിക്കുന്ന രോഗമായ കൊവിഡ് ബാധിച്ചവര്‍ക്ക് വായുമലിനീകരണം വലിയ ഭീഷണിയാണ്.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.