ദേശീയ പണിമുടക്ക്; വ്യാപാര സ്ഥാപനങ്ങളും പൊതു ഗതാഗതവും സ്തംഭിക്കുമെന്ന് സംയുക്ത സമരസമിതി.

ദേശീയ പണിമുടക്ക്; വ്യാപാര സ്ഥാപനങ്ങളും പൊതു ഗതാഗതവും സ്തംഭിക്കുമെന്ന് സംയുക്ത സമരസമിതി.

കേന്ദ്ര സര്‍ക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ നവംബര്‍ 26ന് നടക്കുന്ന ദേശീയ പണിമുടക്കില്‍ വ്യാപാര സ്ഥാപനങ്ങളും പൊതു ഗതാഗതവും സ്തംഭിക്കുമെന്ന് സംയുക്ത സമരസമിതി. എന്നാല്‍, പാല്, പത്രം തുടങ്ങിയ അവശ്യ സേവനങ്ങളെ പണിമുടക്ക് ബാധിക്കില്ല.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളും തടസ്സപ്പെടുത്തില്ല. ഐ എന്‍ ടി യു സി, സി ഐ ടി യു , എ ഐ ടി യു സി എന്നിവയുള്‍പ്പെടെ പത്തോളം സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

സംസ്ഥാനത്ത് ഒരുകോടി അറുപത് ലക്ഷം പേര്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിക്കുകയുണ്ടായി. കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.