നടി അമലാ പോളിനൊപ്പമുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിൽ ഭവനീന്ദര്‍ സിംഗിന് വിലക്കേര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി.

നടി അമലാ പോളിനൊപ്പമുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിൽ ഭവനീന്ദര്‍ സിംഗിന് വിലക്കേര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി.

നടി അമലാ പോളിനൊപ്പമുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിൽ മുന്‍ കാമുകനും മുംബൈ സ്വദേശിയുമായ സംഗീതജ്ഞന്‍ ഭവനീന്ദര്‍ സിംഗിന് വിലക്കേര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി. ഫോട്ടോഷൂട്ടിനായി എടുത്ത ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്നും, ഇത് തന്നെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നുമുള്ള അമല നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്.

ഈ വര്‍ഷം മാര്‍ച്ചില്‍ എടുത്ത പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചുള്ള ചില ചിത്രങ്ങളാണ് ഭവനീന്ദര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്. ഇതോടെ അമലയുടെയും ഭവനീന്ദറിന്‍റെയും വിവാഹം കഴിഞ്ഞെന്ന പ്രചാരണം വ്യാപിക്കുകയായിരുന്നു. പിന്നീട് ഭവനീന്ദര്‍ ഈ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തെങ്കിലും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ വൈറലായി.

ഇതോടെ അമല ഭവനീന്ദറിനെതിരെ രംഗത്തെത്തുകയായിരുന്നു. ഒരു പ്രൊഫഷണല്‍ ആവശ്യത്തിനായി എടുത്ത ചിത്രങ്ങളാണെന്നും, ഈ ചിത്രങ്ങള്‍ ഇനി ഭവനീന്ദര്‍ പ്രസിദ്ധീകരിക്കരുതെന്നും അമല ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

തമിഴ് ചിത്രമായ ആടൈ ആയിരുന്നു അമലയുടെ റിലീസായ അവസാനത്തെ ചിത്രം. ‘അതോ അന്ത പറവൈ പോല’, കഡാവര്‍ എന്നിവയാണ് ഇനി പുറത്തുവരാനുള്ള ചിത്രങ്ങള്‍.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.