അടുത്ത ബോളിവുഡ് ചിത്രം നടന്‍ അക്ഷയ് കുമാറുമൊത്തെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍.

അടുത്ത ബോളിവുഡ് ചിത്രം നടന്‍ അക്ഷയ് കുമാറുമൊത്തെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍.

അടുത്ത ബോളിവുഡ് ചിത്രം നടന്‍ അക്ഷയ് കുമാറുമൊത്തെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ഡിസംബറില്‍ ആരംഭിക്കാന്‍ പ്ലാന്‍ ചെയ്‌തിരുന്ന ചിത്രം ഇനി അടുത്ത വര്‍ഷം സെപ്റ്റംബറില്‍ ആരംഭിക്കും എന്നാണ് പ്രിയദര്‍ശന്‍ വ്യക്തമാക്കിയത്. അക്ഷയ്‌യുടെ ബ്ലോക്ബസ്റ്റര്‍ കോമഡികളായ ഹേര ഫേരി, ഗരം മസാല, ദേ ദനാ ദന്‍, ഭൂല്‍ ഭുലയ്യ തുടങ്ങിയ ചിത്രങ്ങള്‍ പ്രിയദര്‍ശന്‍ ഒരുക്കിയിട്ടുണ്ട്.

കോമഡി ആണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതെങ്കിലും ഇത്തവണ അക്ഷയ്‌ക്കൊപ്പം ഒരു സീരിയസ് ചിത്രം ഒരുക്കനാണ് പ്ലാന്‍ എന്നാണ് പ്രിയദര്‍ശന്‍ മുംബൈ മിററിനോട് പറയുന്നത്. മോഹന്‍ലാല്‍ കഴിഞ്ഞാല്‍ അക്ഷയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാനാണ് തനിക്ക് ഏറ്റവും സുഖം, കാരണം അദ്ദേഹം എന്നോട് എന്താണ് താങ്കള്‍ ചെയ്യുന്നതെന്ന് ചോദിക്കില്ല.

താന്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് അദ്ദേഹത്തിന് അറിയണ്ട. താന്‍ എന്ത് ചെയ്താലും അത് നല്ലതാകും എന്ന് അദ്ദേഹം വിശ്വസിക്കുന്നു എന്നാണ് പ്രിയദര്‍ശന്‍ പിടിഐയോട് വ്യക്തമാക്കിയിരുന്നു. ഹംഗാമ 2 എന്ന ചിത്രമാണ് പ്രിയദര്‍ശന്റെതായി ഒരുങ്ങുന്ന മറ്റൊരു ബോളിവുഡ് ചിത്രം.

അക്ഷയ്‌യുട ഹേര ഫേരി ചിത്രത്തിന്റെ ആദ്യ ഭാഗം ഒരുക്കിയത് പ്രിയദര്‍ശന്‍ ആണ്. എന്നാല്‍ രണ്ടാം ഭാഗം ഒരുക്കിയത് സംവിധായകന്‍ നീരജ് വോറ ആണ്. ചിത്രത്തിൻ്റെ മൂന്നാം ഭാഗമാണ് ഇപ്പോള്‍ ഒരുങ്ങുന്നത്. മൂന്നാം ഭാഗം ഒരുക്കാനായി നിര്‍മ്മാതാക്കള്‍ സമീപിച്ചിരുന്നു. എന്നാല്‍ തനിക്ക് താല്‍പര്യമില്ലെന്ന് അറിയിച്ചു എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.