ജയസൂര്യ മുഖ്യ വേഷത്തിലെത്തുന്ന ‘വെള്ളം’ എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു; ഈ വര്‍ഷം ആദ്യമെത്തുന്ന മലയാള ചിത്രം.

ജയസൂര്യ മുഖ്യ വേഷത്തിലെത്തുന്ന ‘വെള്ളം’ എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു; ഈ വര്‍ഷം ആദ്യമെത്തുന്ന മലയാള ചിത്രം.

പ്രജേഷ് സെന്‍ സംവിധാനത്തില്‍ ജയസൂര്യ മുഖ്യ വേഷത്തിലെത്തുന്ന ‘വെള്ളം’ എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജനുവരി 22നാണ് ചിത്രം എത്തുക. കൊറോണ ലോക്ക്ഡൌണിന് ശേഷം തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചപ്പോള്‍ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ച ആദ്യത്തെ ചിത്രമാണ് വെള്ളം. ഈ വര്‍ഷത്തെ ആദ്യ മലയാള ചിത്രമായും വെള്ളം മാറും. സംയുക്താ മേനോനാണ് നായിക. ഇത് ആദ്യമായാണ് ജയസൂര്യയും സംയുക്തയും ഒരുമിച്ച്‌ അഭിനയിക്കുന്നത്. കണ്ണൂര്‍, തളിപ്പറമ്പ് ഭാഗങ്ങളിലാണ് ഷൂട്ടിംഗ് നടന്നത്.

സിദ്ദിഖ്, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, ജാഫര്‍ ഇടുക്കി, നിര്‍മ്മല്‍ പാലാഴി, ഇടവേ ഇടവേള ബാബു, വിജിലേഷ്, സന്തോഷ് കീഴാറ്റൂര്‍, സ്‌നേഹാ, പ്രിയങ്ക, എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഏറെ വ്യത്യസ്തമായ കഥാപാത്രമാണ് ചിത്രത്തില്‍ ജയസൂര്യക്ക് എന്നാണ് സൂചന. വ്യത്യസ്ത ഗെറ്റപ്പുകളില്‍ താരം ചിത്രത്തില്‍ എത്തുന്നുണ്ട്.

ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിൻ്റെ ബാനറില്‍ മനു.പി.നായര്‍, ജോണ്‍ കുടിയാന്മല എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്. സംഗീതം- ബിജിപാല്‍. റോബി രാജ് വര്‍ഗീസാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് ബിജിത് ബാല. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.