ദൃഢനിശ്ചയത്തിന്റെ സുവര്‍ണ്ണത്തിളക്കം വി.പി. നന്ദകുമാര്‍

ദൃഢനിശ്ചയത്തിന്റെ സുവര്‍ണ്ണത്തിളക്കം വി.പി. നന്ദകുമാര്‍

 VP Nandakumar

VP Nandakumar
VP Nandakumar

VP Nandakumar

VP Nandakumar

തൃശ്ശൂര്‍ ജില്ലയിലെ വലപ്പാട് എന്ന ഗ്രാമത്തില്‍ ചെറിയ മൂലധനത്തില്‍ 200 സ്‌ക്വയര്‍ ഫീറ്റില്‍ 2 ജീവനക്കാരുമായി തുടങ്ങിയ മണപ്പുറം ഇന്ന് 4,200 ലധികം ശാഖകളും ഇരുപത്തിയെണ്ണായിരത്തോളം ജീവനക്കാരുമായി രാജ്യത്തിന്റെ ഇരുപത്തിയെട്ട് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന വലിയൊരു ബിസിനസ്സ് സാമ്രാജ്യമായി വളര്‍ന്നിരിക്കുന്നു. ഈ വളര്‍ച്ചയ്ക്ക് പിന്നില്‍ അതിജീവനത്തിന്റെ ആത്മസമര്‍പ്പണത്തിന്റെ കഠിനാദ്ധ്വാനത്തിന്റെ ശക്തമായ കരങ്ങളുണ്ടായിരുന്നു. മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ എം.ഡി ആന്‍ഡ് സി.ഇ.ഒ ആയ ശ്രീ. വി. പി. നന്ദകുമാറിന്റെ ദീര്‍ഘവീക്ഷണവും കര്‍മ്മകുശലതയുമാണ് ഇന്നത്തെ മണപ്പുറം ഫിനാന്‍സിന്റെ മൂലക്കല്ല്. മണപ്പുറത്തിന്റെ ആരംഭകാലം മുതലേ ജോലിക്കാരെല്ലാം ചെറുപ്പക്കാരായിരുന്നു. ഈ മേഖലയില്‍ വൈദഗ്ധ്യം ഉള്ളവരെക്കാളും പഠിച്ചിറങ്ങുന്നവരെ ഉദ്യോഗത്തിലെടുക്കുകയും അവര്‍ക്ക് വേണ്ടുന്ന പരിശീലനം നല്‍കുകയും ചെയ്യുന്നതുവഴി തൊഴില്‍ അസ്ഥിരത ഒഴിവാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അതുപോലെതന്നെ ഒരു സ്ഥാപനം ലിസ്റ്റ് ചെയ്ത് കമ്പനിയാക്കുമ്പോഴും ഈ ദീര്‍ഘവീക്ഷണം ഉപയോഗപ്പെട്ടിരുന്നു. അന്നത്തെക്കാലത്ത് വിരലിലെണ്ണാവുന്ന പബ്ലിക് ലിമിറ്റഡ് കമ്പനികളെയുണ്ടായിരുന്നുള്ളു. ആ സമയത്താണ് വലപ്പാട് പോലുള്ള ഒരു ഗ്രാമപ്രദേശത്ത് ഇത്തരം സംരംഭം ആരംഭിച്ചതെന്നുള്ളത് ശ്രദ്ധേയമാണ്. ശക്തമായ മാനവവിഭവശേഷി ശൃംഖല രൂപീകരണമായിരുന്നു ഈ വിജയത്തിന്റെ പിന്നിലുള്ളത്. ക്രമേണ നിക്ഷേപക സമൂഹത്തിന് പ്രിയങ്കരമായ ഒരു കമ്പനിയായിമാറി മണപ്പുറം ഫിനാന്‍സ്.

ഇന്ത്യയിലെ പ്രമുഖ എന്‍ബിഎഫ്‌സിയുടെ ക്യാപ്റ്റന്‍ എന്നുള്ള നിലയ്ക്ക് സ്വര്‍ണ്ണ വായ്പകള്‍ ജനപ്രിയമാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കുവഹിച്ചതിനാല്‍, നിക്ഷേപകര്‍ക്ക് അര്‍ഹമായ വരുമാനം നല്‍കാനായി. നിക്ഷേപകരില്‍ പലരും സാധാരണക്കാരായിരുന്നു. 1992 ല്‍ ഇന്‍കോര്‍പ്പറേറ്റ് ചെയ്ത കമ്പനിക്ക് മൂന്ന് വര്‍ഷത്തിനുള്ളില്‍ ഐപിഒ ഉണ്ടായിരുന്നു, 1995 ഓഗസ്റ്റില്‍ ബിഎസ്ഇ പട്ടികയിലുള്‍പ്പെടുത്തി. അന്ന് പത്ത് രൂപ നിക്ഷേപിച്ച ഏതൊരാള്‍ക്കും ഇന്ന് ഏകദേശം 6,500 രൂപ വിലമതിക്കുന്ന 40 ഓഹരികള്‍ കൈവശമുണ്ടാകും ഇതുപോലെ അസാധാരണമാണ്, ഈ വര്‍ഷങ്ങളിലെല്ലാം കമ്പനി അടച്ച ഡിവിഡന്റുകളുടെ സ്ഥിരവും തടസ്സമില്ലാത്തതുമായ സ്ട്രീം ഇതില്‍ ഉള്‍പ്പെടുന്നില്ല എന്നുള്ളത്.

VP Nandakumar
VP Nandakumar

മാറുന്ന കാലത്തിനും ആവശ്യങ്ങള്‍ക്കും അനുസരിച്ച് അദ്ദേഹം മണപ്പുറത്തിന്റെ ബിസിനസ് വൈവിധ്യവല്‍ക്കരിച്ചു. അതുവഴി സ്വര്‍ണ്ണത്തില്‍ മാത്രം കേന്ദ്രീകരിച്ചിരുന്ന രീതി മാറ്റിയെടുത്തു. മൈക്രോഫിനാന്‍സ്, വാഹന-ഭവനവായ്പ, ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് വായ്പ, ഇന്‍ഷ്വറന്‍സ്  ബ്രോക്കിംഗ് തുടങ്ങി ഒട്ടേറെ പുതിയ ബിസിനസുകള്‍ തുടങ്ങി. അവിടെയെല്ലാം നല്ല രീതിയില്‍ തുടക്കം കുറിക്കാനായി. ചെന്നൈയിലെ ഏറെ പ്രതിസന്ധികളുണ്ടായിരുന്ന ആശിര്‍വാദ് മൈക്രോഫിനാന്‍സ് എന്ന കമ്പനിയെ ഏറ്റെടുത്തുകൊണ്ടാണ് മൈക്രോഫിനാന്‍സ് രംഗത്തേക്ക് പ്രവേശിച്ചത്. അതിനെ ലാഭത്തിലാക്കുകയും ചെയ്തു.

വി. പി. നന്ദകുമാറിന്റെ തന്നെ വാക്കുകളില്‍ ‘നിങ്ങള്‍ എന്തുചെയ്യുന്നു എന്നതില്‍ പ്രാധാന്യമില്ല, പകരം എങ്ങിനെയാണ് കാര്യങ്ങള്‍ ചെയ്യുന്നത് എന്നതാണ് പ്രധാനം.” 1997ല്‍ സിആര്‍ബി അഴിമതിയെത്തുടര്‍ന്ന് വായ്പാഞെരുക്കം അനുഭവപ്പെട്ടപ്പോള്‍ അത് എന്‍ബിഎഫ്‌സികളെ വല്ലാതെ വിഷമവൃത്തത്തിലാക്കി. അതോടെയാണ് നന്ദകുമാര്‍ തന്റെ ബിസിനസിനെ വീണ്ടും വിലയിരുത്തിയത്. ദീര്‍ഘകാല വായ്പ (ഹയര്‍ പര്‍ചേസിനും ലീസിംഗിനും ഇത് അത്യാവശ്യമാണ്) ലഭിക്കാനുള്ള സാധ്യത പരിമിതമായതോടെ, പ്രതിസന്ധിയില്‍ നിന്നും പുറത്തുകടക്കാനുള്ള ഒരു മാര്‍ഗ്ഗം സ്വര്‍ണ്ണവായ്പാരംഗത്തേക്ക് കടക്കലാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അന്നേവരെ സ്വര്‍ണ്ണവായ്പാ രംഗം പണയബ്രോക്കര്‍മാരും വട്ടിപ്പലിശക്കാരും മാത്രം കൈകാര്യം ചെയ്തിരുന്ന മേഖലയായിരുന്നു. ഇവിടെക്കുള്ള മണപ്പുറത്തിന്റെ രംഗപ്രവേശം വലിയൊരു മാറ്റത്തിന് കളമൊരുക്കി. സാങ്കേതികവിദ്യയും, പുതുമകളും ആധുനിക മാനേജ്‌മെന്റ് ശീലങ്ങളും സ്വര്‍ണ്ണപ്പണയ രംഗത്തേക്ക് കൊണ്ടുവന്നതോടെ നന്ദകുമാര്‍ ഈ രംഗത്തിന്റെ മുഖം മാറ്റാന്‍ തുടങ്ങി.

സ്വര്‍ണ്ണവായ്പ കുറെക്കാലമായി ഒരുപോലെയാണ് പോയിക്കൊണ്ടിരുന്നത്. ഇതില്‍ അല്‍പം പുതുമകള്‍ നടപ്പാക്കിയത് നന്ദകുമാറാണ്. ഉയര്‍ന്ന വായ്പാതുക അനുവദിച്ചതും ഇദ്ദേഹമാണ്. ദിവസപ്പലിശ കണക്കാക്കുന്ന രീതി കൊണ്ടുവന്നതും മണപ്പുറം തന്നെയാണ്. ഇതുവഴി വായ്പക്കാരന് സ്വര്‍ണ്ണവായ്പ അതിവേഗം ലഭ്യമാകും. അതുമാത്രമല്ല ഒരാഴ്ചത്തെ മാത്രം പലിശയ്ക്കുപോലും പണയം വെക്കാമെന്നായി.

VP Nandakumar Unique Times
VP Nandakumar

ഹ്രസ്വകാല സ്വര്‍ണ്ണവായ്പയും നന്ദകുമാര്‍ കൊണ്ടുവന്ന പുതുമയാണ്. നേരത്തെ ഒരു വര്‍ഷത്തെ പലിശ കണക്കാക്കിയാണ് വായ്പ നല്‍കിയിരുന്നത്. പലിശയും മുതലും ഒരുമിച്ച് കണക്കാക്കി ചെറിയ തവണകളാക്കി മടക്കിനല്‍കാവുന്ന സംവിധാനവും നടപ്പാക്കി. 2013-ല്‍ സ്വര്‍ണ്ണവിലയില്‍ വലിയ മാറ്റം വന്നു. അപ്പോള്‍ പണയം വെച്ച സ്വര്‍ണ്ണത്തിന് ആവശ്യക്കാരില്ലാതായതും കമ്പനിയുടെ ലാഭത്തെ ബാധിച്ചു. അപ്പോഴാണ് മൂന്നു മാസം, ആറ് മാസം തുടങ്ങി ഹ്രസ്വകാല സ്വര്‍ണ്ണവായ്പ മണപ്പുറം ആരംഭിച്ചത്. ഇപ്പോഴും മണപ്പുറത്തിന്റെ സ്വര്‍ണ്ണവായ്പാ പട്ടിക നോക്കിയാല്‍ അധികവും ഇത്തരം ഹ്രസ്വകാലവായ്പകളാണ്. ഇതോടെ സ്വര്‍ണ്ണവിലയിലെ ചാഞ്ചാട്ടം സ്വര്‍ണ്ണവായ്പാരംഗത്തെ ബാധിക്കില്ലെന്നും വന്നു.

ഐസിഐസിഐ ബാങ്ക് വഴി സെക്യൂരിറ്റിയായും അസൈന്‍മെന്റ് മാര്‍ഗ്ഗത്തിലൂടെയും ഫിനാന്‍സ് സംഘടിപ്പിച്ച ആദ്യ സ്വര്‍ണ്ണവായ്പാ കമ്പനിയായിരുന്നു മണപ്പുറം. ഈ സംവിധാനത്തിന്റെ ഭാഗമായി ഐസിഐസിഐ ബാങ്കുകളിലെ ലോ-ബുക്കുകളില്‍ മണപ്പുറത്തിന് സ്വര്‍ണ്ണവായ്പ തുക നിക്ഷേപിക്കേണ്ടതായി വന്നു. ഇത് ഒന്നോ രണ്ടോ വര്‍ഷങ്ങളില്‍ നന്നായി ഫലം ചെയ്തു. മണപ്പുറം വളര്‍ച്ചയുടെ പാതയിലേക്ക് വന്നു. ഈ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ കമ്പനി കൂടുതല്‍ ശാഖകള്‍ തുറക്കാന്‍ തീരുമാനിച്ചു. പക്ഷെ 2006 ല്‍ മണപ്പുറം സെക്യൂരിറ്റിയെ സംബന്ധിച്ച ചില നിയന്ത്രണങ്ങളില്‍ തടസ്സങ്ങള്‍ നേരിടേണ്ടി വന്നു. അതോടെ ഐസിഐസി ബാങ്കിന് മൂലധനം നല്‍കാന്‍ കഴിയാതെ വന്നു. ബാങ്ക് പിന്‍മാറിയതോടെ ശാഖകള്‍ തുറന്നു കൊണ്ട് വളരാനുള്ള പദ്ധതിക്ക് തിരിച്ചടിയേറ്റു.

ഈ ഘട്ടത്തില്‍ കമ്പനിയ്ക്ക് മറ്റൊരു സാധ്യത തെളിഞ്ഞുവന്നു. ടെമാസെക് എന്ന സിംഗപ്പൂര്‍ ആസ്ഥാനമായുള്ള വിദേശരാജ്യങ്ങളില്‍ പണം മുടക്കുന്ന നിക്ഷേപ ഫണ്ട് ഇന്ത്യയിലെ ധനകാര്യമേഖലയിലേക്ക് കൂടി ചുവടുവെക്കാന്‍ തയ്യാറാകുന്ന കാലമായിരിക്കുന്നു. ആ സമയത്ത് എന്‍ബിഎഫ്‌സികളുടെ ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നന്ദകുമാര്‍ സിംഗപ്പൂരില്‍ എത്തിയിരുന്നു. സ്വര്‍ണ്ണവായ്പയെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നത് കേട്ട് ആകൃഷ്ടരായ ടെമാസെക് മണപ്പുറത്തില്‍ നിക്ഷേപമിറക്കാന്‍ തല്‍പരരാണെന്ന കാര്യം അറിയിച്ചു. അവരുടെ ഇന്ത്യയിലെ കമ്പനിയായ ഫുളെര്‍ട്ടനിലൂടെ വായ്പ നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തു. ടെമാസെക് വന്നതോടെ മറ്റ് അന്താരാഷ്ട്ര കമ്പനികളും വായ്പകളുമായി എത്തി.

വിദേശ നിക്ഷേപസ്ഥാപനങ്ങളില്‍ നിന്നും (എഫ് ഐ ഐ) നിക്ഷേപം ആകര്‍ഷിക്കുന്ന കേരളത്തിലെ ആദ്യ എന്‍ബിഎഫ്‌സിയായി മണപ്പുറം മാറി. സെക്വ കാപിറ്റല്‍ ഹഡ്‌സ ഇക്വിറ്റി ഹോള്‍ഡിംഗുമായി ചേര്‍ന്ന് 70 കോടി നിക്ഷേപിച്ചതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. അതിന് ശേഷം, കമ്പനിക്ക് തുടര്‍ച്ചയായി വിദേശനിക്ഷേപം ലഭിക്കാന്‍ തുടങ്ങി. ആഷ്‌മോര്‍ ആല്‍കെമിയുടെ നേതൃത്വത്തില്‍ 2008ല്‍ രണ്ടാം വട്ട നിക്ഷേപം എത്തി. ഇക്കുറി 108 കോടിയുടെ നിക്ഷേപമാണ് ലഭിച്ചത്. 2010-ല്‍ രണ്ട് ക്യൂ ഐപിയായി ലഭിച്ചത് 1245 കോടി രൂപയാണ്. കേരളം ആസ്ഥാനമായുള്ള ഒരു കമ്പനിയ്ക്കും ഇത്രയും വലിയ വിദേശ നിക്ഷേപം ലഭിച്ചിട്ടുണ്ടായിരിക്കില്ല.

സാധാരണ സ്വദേശത്തെ ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുത്ത ശേഷമാണ് കമ്പനികള്‍ വിദേശസ്ഥാപനങ്ങളിലേക്ക് വായ്പയ്ക്കായി പോകുന്ന പതിവുള്ളത്. മണപ്പുറത്തിന്റെ കാര്യത്തില്‍ ഇത് നേരെ മറിച്ചായി. സ്വര്‍ണ്ണവായ്പാ കമ്പനികള്‍ക്ക് വായ്പ നല്‍കുന്നതില്‍ ഇവിടുത്തെ ബാങ്കുകള്‍ മടികാട്ടി. പ്രത്യേകിച്ചും ഇനിയും പരീക്ഷിച്ചിട്ടില്ലാത്ത ബിസിനസ്സായിരുന്നു അത്. അപ്പോള്‍ വിദേശത്തേക്ക് പോയി വായ്പ സ്വരൂപിക്കേണ്ടതായി വന്നു. അവര്‍ വായ്പ നല്‍കാന്‍ തുടങ്ങിയതോടെ സ്വദേശബാങ്കുകളും വായ്പനല്‍കാന്‍ തയ്യാറായി.

സിനിമാ താരങ്ങളുള്‍പ്പെടെ പ്രശസ്തരെ ബ്രാന്‍ഡ് അംബാസഡര്‍മാരായി നിയമിക്കുകയും ചെയ്തു. അവര്‍ സ്വന്തം ഭാഷയില്‍ നാട്ടുകാരോട് സ്വര്‍ണ്ണവായ്പയെക്കുറിച്ച് പറഞ്ഞു. ഏതെങ്കിലും ഒരു താരത്തെ ഉപയോഗിച്ച് ദേശീയ തലത്തില്‍ പരസ്യം ചെയ്യുന്നതിന് പകരം മണപ്പുറം 2010 ല്‍ ഒരു പിടി താരങ്ങളെ ഉപയോഗിച്ച് അതാത് പ്രദേശങ്ങളില്‍ പരസ്യപ്രചാരണം ആരംഭിച്ചു. അക്ഷയ്‌കുമാർ, മോഹന്‍ലാല്‍, മിഥുന്‍ ചക്രവര്‍ത്തി, വിക്രം, വെങ്കടേഷ്, പുനീത് രാജ്കുമാര്‍, അങ്ങിനെ വിവിധപ്രദേശങ്ങളില്‍ വേരുകളുള്ള സൂപ്പര്‍താരങ്ങളെ ഉപയോഗിച്ചു. കേരളത്തിന് മോഹന്‍ലാലായിരുന്നെങ്കില്‍, ഹിന്ദി സംസാരിക്കുന്നവരുടെ മേഖലയില്‍ അക്ഷയ്‌കുമാറും തമിഴ്‌നാട്ടില്‍ വിക്രമും ആന്ധ്രയിലും തെലുങ്കാനയിലും വെങ്കടേഷും ബംഗാളില്‍ മിഥുന്‍ ചക്രവര്‍ത്തിയും മണപ്പുറത്തിന്റെ പരസ്യത്തിന്റെ മുഖമായി മാറി. ഏകദേശം 100 കോടി രൂപയിലധികമാണ് ചെലവഴിച്ചത്. മണപ്പുറത്തെ ഒരു ദേശീയ ബ്രാന്‍ഡായി അംഗീകരിക്കാനും സ്വര്‍ണ്ണവായ്പാ ബിസിനസ് വളരാനും ഇത് സഹായകരമായി

VP Nandakumar Unique Times
VP Nandakumar

 

VP Nandakumar

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.