സരിത എസ് നായര്‍ അറസ്റ്റില്‍; സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
സരിത എസ് നായര്‍ അറസ്റ്റില്‍. സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കോഴിക്കോട് പോലീസ് തിരുവനന്തപുരത്ത് നിന്നാണ് സരിതയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ തുടര്‍ച്ചയായി ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് സരിത എസ് നായര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചത്.
കോഴിക്കോട് കസബ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. സോളാര്‍ തട്ടിപ്പില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസിലാണ് അറസ്റ്റ്.
കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയാണ് സരിതയ്ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. സോളാര്‍ പാനല്‍ വെയ്ക്കാമെന്ന് പറഞ്ഞ് 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് സരിതക്കെതിരെയുള്ള കേസ്.
Photo Courtesy : Google/ images are subject to copyright