ബിഗ് ബോസ് മലയാളം സീസൺ 3 മത്സരവേദി സീൽ ചെയ്തു,ഒരുലക്ഷം പിഴ ചുമത്തി
ലോക്ക്ഡൗണിന്റെ സാഹചര്യത്തിൽ ഫിലിം-ടെലിവിഷൻ ഷൂട്ടിംഗിന് തമിഴ്നാട് സർക്കാർ വിലക്ക് ഏർപ്പെടുത്തിയിട്ടും ഷൂട്ടിംഗ് തുടർന്നുകൊണ്ടിരുന്ന ബിഗ് ബോസ് മലയാളത്തിന്റെ ലൊക്കേഷൻ തമിഴ്നാട് പൊലീസും റവന്യൂ വകുപ്പും ചേർന്ന് സീൽ ചെയ്തു. തിരുവല്ലൂർ റവന്യൂ ഡിവിഷണൽ ഓഫീസർ പ്രീതി പാർകവിയുടെ നേതൃത്വത്തിലുള്ള സംഘം ചെമ്പരാമ്പക്കത്തിലെ ഇവിപി ഫിലിം സിറ്റിയിലെത്തി ബിഗ് ബോസ് സെറ്റ് സീൽ ചെയ്തത്. ഇതോടെ, ഷോ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
പ്രീതി പാർകവിയുടെ വാക്കുകളിലൂടെ,
“ഞങ്ങൾ സെറ്റിൽ പ്രവേശിക്കുകയും ഗ്ലാസ് വാതിലുകൾക്ക് ഉള്ളിലൂടെ മത്സരാർത്ഥികളെ കാണുകയും ചെയ്തു. സെറ്റിനുള്ളിൽ അവർക്ക് ഭക്ഷണം എത്തിച്ചു. ക്യാമറാമാൻ, ടെക്നീഷ്യൻമാർ, മറ്റ് പ്രൊഡക്ഷൻ സ്റ്റാഫ് എന്നിവർക്ക് ഒപ്പം എട്ട് മത്സരാർത്ഥികളും അവിടെ ഉണ്ടായിരുന്നു. ഷോയുടെ 95 ദിവസം പൂർത്തിയായതായും 100 ദിവസത്തെ എപ്പിസോഡ് പൂർത്തിയാക്കാൻ അഞ്ച് ദിവസം കൂടി വേണമെന്നും അവർ ആവശ്യപ്പെട്ടെങ്കിലും ഞങ്ങൾ അനുമതി നിഷേധിക്കുകയായിരുന്നു. എല്ലാവർക്കും പിപിഇ കിറ്റ് നൽകി, ഉടനെ തന്നെ പുറത്തുപോവാൻ നിർദ്ദേശം നൽകി. സെറ്റ് സീൽ ചെയ്യുകയും ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു,” പ്രീതി പാർകവി അറിയിച്ചു
Photo Courtesy : Google/ images are subject to copyright