സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പില്‍ അന്തിമതീരുമാനമായിട്ടില്ലെന്ന് വിദ്യാഭ്യാസവകുപ്പ്
സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പില്‍ അന്തിമതീരുമാനമായിട്ടില്ലെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. പ്ലസ് ടു ക്ലാസ് തുടങ്ങാനിരിക്കെ പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പില്‍ കടുത്ത ആശയക്കുഴപ്പം തുടരുകയാണ്. പരീക്ഷക്ക് മുന്നോടിയായി പഠിക്കേണ്ട ഭാഗങ്ങളെ കുറിച്ചുള്ള ഫോക്കസ് ഏരിയ തീരുമാനിച്ചുവെന്ന പ്രചാരണം വ്യാജമാണെന്നും വിദ്യാഭ്യാസവകുപ്പ് വിശദീകരിച്ചു.
പഠനം മുഴുവന്‍ ഓണ്‍ലൈനിലേക്ക് മാറിയതോടെ കഴിഞ്ഞ അധ്യയനവര്‍ഷം എസ്എസ്എല്‍സി, പ്ലസ് ടു ഒഴികെ ബാക്കി ക്ലാസുകാര്‍ക്കല്ലാം പരീക്ഷയില്ലാതെ സ്ഥാനക്കയറ്റം കിട്ടി. പക്ഷെ എസ്എസ്എല്‍സി പോലെ മറ്റൊരു പ്രധാന പൊതുപരീക്ഷയാ പ്ലസ് വണ്ണിന് പരീക്ഷ നടന്നില്ലെന്ന് മാത്രമല്ല, പ്ലസ് ടു ക്ലാസ്സുകൾ തുടങ്ങാനുള്ള സമയമായി. പ്ലസ് വണ്‍ പരീക്ഷ നടത്തതെ പ്ലസ് ടു ക്ലാസ് തുടങ്ങുമെന്നതിലാണ് പ്രശ്നം. പ്രശ്നപരിഹാരത്തിനായി പല പോംവഴികളും തേടുകയാണ് വിദ്യാഭ്യാസവകുപ്പ്.
Photo Courtesy : Google/ images are subject to copyright