പനീർ ബിരിയാണി

പനീർ ബിരിയാണി

ആവശ്യമുള്ള സാധനങ്ങൾ

ബസുമതി അരി – 500 ഗ്രാം

പനീർ – 250 ഗ്രാം

പുതിന – ആവശ്യത്തിന്

മല്ലിയില – ആവശ്യത്തിന്

തളളി പേസ്റ്റ് – 1 കപ്പ്

തൈര് -1 കപ്പ്

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 2 ടേബിൾ സ്പൂൺ

കശുവണ്ടി – ആവശ്യത്തിന്

കസൂരിമേത്തി – ഒരു ടീസ്പൂൺ

ഫ്രഷ് ക്രീം – 1 കപ്പ്

കറുവാപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ – 3 എണ്ണം വീതം

തക്കോലം – 1 എണ്ണം

വഴന ഇല – 1 എണ്ണം

ഗരം മസാലപ്പൊടി – അര ടീസ്പൂൺ

മല്ലിപ്പൊടി – ഒരു ടേബിൾസ്പൂൺ

മഞ്ഞൾ – ഒരു ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

തക്കാളി -2 എണ്ണം

സവാള – 2 എണ്ണം

ഉണക്ക മുളക് – 8 എണ്ണം

വെണ്ണ – 1 കപ്പ്

നെയ്യ് – 1 കപ്പ്

സവാള വറുത്തെടുത്ത് – ഒരു കപ്പ്

തയ്യാറാക്കുന്ന വിധം

തക്കാളി, സവാള, ചുവന്ന ഉണങ്ങിയ മുളക്, കശുവണ്ടി എന്നിവ നന്നായി വഴറ്റി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഒരു പാനിൽ അല്പം നെയ്യ്, വെണ്ണ എന്നിവ ചേർത്ത് ചൂടാക്കിയ ശേഷം കറുവയില, കറുവാപ്പട്ട, ഏലം, ഗ്രാമ്പൂ, വെളുത്തുള്ളി പേസ്റ്റ്, ഇഞ്ചി പേസ്റ്റ് എന്നിവയെല്ലാം ചേർത്ത് വഴറ്റുക. ഉപ്പ്, മുളകുപൊടി, മല്ലിപൊടി, മഞ്ഞൾ എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇതിലേയ്ക്ക് ആദ്യം തയ്യാറാക്കിയ പേസ്റ്റ് ചേർത്ത് വഴറ്റുക, ഇതിലേക്ക് ഗരംമസാല ചേർക്കുക. ഇനി കസൂരി മേത്തി, തക്കാളി പേസ്റ്റ്, തൈര്, ഫ്രഷ് ക്രീംഎന്നിവ ചേർക്കുക. പനീർ ചേർത്ത് 10 മിനിറ്റ് വേവിക്കുക. ചുവടുകട്ടിയുള്ള പാത്രത്തിൽ ആവശ്യത്തിന് വെള്ളമെടുക്കുക . ഇതിലേക്ക് ഉപ്പ്, ഗരം മസാലകൾ, പുതിനയില, മല്ലിയില എന്നിവ ചേർക്കുക. ഒരല്പം നെയ്യ് കൂടെ വെള്ളത്തിലേക്ക് ചേർക്കാം. ഇതിലേയ്ക്ക് കഴുകി കുതിർത്തുവച്ചിരിക്കുന്ന അരി ചേർത്ത് പകുതി വേവാകുന്നത് വരെ വേവിക്കുക. ഇനി മറ്റൊരു പാത്രം എടുത്ത് അതിൽ അല്പം നെയ്യ് ചേർക്കുക. ഇതിലേയ്ക്ക് തയ്യാറാക്കി വെച്ച പനീർ മസാല ചേർക്കുക. മുകളിൽ വറുത്തെടുത്ത സവാള, പുതിനയില, മല്ലിയില എന്നിവ ചേർക്കുക. ഇനി പകുതി വേവിച്ച അരി ഒരു പാളി ഇട്ട ശേഷം അടുത്തതായി പനീർ മസാല ഒരു പാളി ചേർക്കുക. ഓരോ തവണ അരി ഇടുമ്പോഴും നെയ്യും വെണ്ണയും ആവശ്യത്ത് ചേർക്കുക. ഇനി വറുത്ത ഉള്ളി, പുതിനയില, മല്ലിയില എന്നിവ ചേർത്ത് ലെയർ ആക്കുക. ഏറ്റവും മുകളിലെ പാളി ചോറിനൊപ്പം വീണ്ടും വറുത്തെടുത്ത സവാള വിതറുക. ആവശ്യമെങ്കിൽ അല്പം കൂടെ നെയ്യ്, മല്ലിയില, പുതിനയില എന്നിവ കൂടെ ചേർക്കാം. വീണ്ടും 10-15 മിനിറ്റ് നന്നായിഅടച്ചു വെച്ച് പാകം ചെയ്യാം. രുചികരമായ പനീർ ബിരിയാണി തയ്യാർ.

Photo Courtesy : Google/ images are subject to copyright        

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.