ബ്ലാക്ക്ഹെഡ്സ് മാറ്റുവാനുള്ള പ്രകൃതിദത്തമാർഗ്ഗങ്ങൾ

ബ്ലാക്ക്ഹെഡ്സ് മാറ്റുവാനുള്ള  പ്രകൃതിദത്തമാർഗ്ഗങ്ങൾ

ചർമ്മസംരക്ഷണം ഒരു കുഞ്ഞിനെ പരിപാലിക്കുന്നതിനു തുല്യമാണ്, കാരണമെന്തെന്നാൽ  നമ്മുടെ ചർമ്മം ലോലവും  സെൻസിറ്റീവും  ആയതിനാൽ രാസോൽപ്പന്നങ്ങളുടെ  അമിത ഉപയോഗം ചർമ്മത്തെ ഹാനികരമായി ബാധിക്കും. നമ്മുടെ ചർമ്മത്തിൽ  എല്ലാ ദിവസവും അഴുക്ക് , സെബം, ഓയിൽ, നശിച്ച  ചർമ്മകോശങ്ങൾ തുടങ്ങി എല്ലാത്തരം മാലിന്യങ്ങളും  അടിയുന്നുണ്ട്. ഇത് ക്രമേണ ചർമ്മത്തിലെ സ്വാഭാവിക സുഷിരങ്ങളേയും  രോമകൂപങ്ങളേയും  അടയ്ക്കുന്നു. ഇത്   ബ്ലാക്ക്ഹെഡ്സ്, വൈറ്റ്ഹെഡ്സ്, മുഖക്കുരു തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കും.

ബ്ലാക്ക്ഹെഡുകൾ ചർമ്മത്തിന്റെ ഉപരിതലത്തിൽ ചെറുതും അൽപ്പം പൊങ്ങിനിൽക്കുന്നതുമായ കറുത്ത നിറത്തിലുള്ള ചെറിയ കുത്തുകൾപോലെ  കാണപ്പെടുന്നു. എണ്ണയും സെബവും ചർമ്മത്തിലെ സുഷിരങ്ങളിൽ അടിയുമ്പോഴാണ് അവ സംഭവിക്കുന്നത്. കുറഞ്ഞ ശുചിത്വം മൂലമാണ് ഇത് സംഭവിക്കുന്നത്, കാലക്രമേണ എണ്ണ ചർമ്മസുഷിരങ്ങളിൽ നിറയുകയും  അത് വായുവുമായി സമ്പർക്കം പുലർത്തുകയും ചെയ്യുമ്പോൾ  ഓക്സീകരിക്കപ്പെടുകയും കറുത്തതായി മാറുകയും ബ്ലാക്ക്ഹെഡുകൾ രൂപപ്പെടുകയും ചെയ്യുന്നു.

മൂക്ക്, മൂക്കിന്റെ മൂലകൾ , കവിൾ, നെറ്റി, താടിഎന്നീ  ഭാഗങ്ങളിലാണ്  ബ്ലാക്ക്ഹെഡ്സ് കൂടുതലും കാണപ്പെടുന്നത്. എന്നാൽ ഇവ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പ്രത്യക്ഷപ്പെടാം. ഈ പതിപ്പിൽ, ബ്ലാക്ക്ഹെഡ്സ് ചികിത്സിക്കുന്നതിനുള്ള വളരെ ഫലപ്രദമായ ചില വീട്ടുവൈദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ബേക്കിംഗ് സോഡ (അപ്പക്കാരം)

ബേക്കിംഗ് സോഡയും വെള്ളവും ഉപയോഗിച്ച് ഒരു പേസ്റ്റ് സൃഷ്ടിച്ച് ബ്ലാക്ക്ഹെഡ് ബാധിച്ച സ്ഥലത്ത് മൃദുവായി തേച്ച്പിടിപ്പിക്കുക .  കുറച്ച് മിനിറ്റുകൾക്ക് ശേഷം തണുത്ത  വെള്ളത്തിൽ കഴുകുക. ഇത് ഒരു സ്വാഭാവിക എക്സ്ഫോളിയേറ്റർ ആയതിനാൽ ഇത് ആഴ്ചയിൽ രണ്ടുതവണ ചെയ്യണം.

തക്കാളി

ഒരു തക്കാളിയിൽ റൗണ്ട് കഷ്ണങ്ങളായി മുറിക്കുക. ഈ കഷ്ണങ്ങൾ ഓരോന്നായി  ബ്ലാക്ക്ഹെഡ് ബാധിച്ച സ്ഥലങ്ങളിൽ ശ്രദ്ധയോടെ തേച്ചുപിടിപ്പിക്കുക .  തക്കാളി പൾപ്പ് പുരട്ടി ഉണങ്ങിയാൽ ഇളം ചൂടുവെള്ളത്തിൽ കഴുകുക. വിറ്റാമിൻ സി, എ എന്നിവയാൽ സമ്പന്നമായതിനാൽ തക്കാളി പൾപ്പ് ചർമ്മത്തിന് തിളക്കം നൽകുകയും എണ്ണ ആഗിരണം ചെയ്യുകയും ചെയ്യുന്നതിനാൽ  ഇത് എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് വളരെ ഫലപ്രദമാണ്.

മുട്ട വെള്ളയുടെ  മാസ്ക്

മുട്ടയുടെ വെള്ള ചർമ്മത്തിൽ   നേരിട്ട് അല്ലെങ്കിൽ മാസ്ക് ആയി ഉപയോഗിക്കുമ്പോൾ, അത് ചർമ്മസുഷിരങ്ങളെ  ചുരുക്കുന്നു, അതിനാൽ ബ്ലാക്ക്ഹെഡ്സ് പുറത്തേക്ക് വരുന്നു. ബ്ലാക്ക്ഹെഡ് നീക്കംചെയ്യുന്നതിന് മുട്ടയുടെ വെള്ള ഫലപ്രദമായ ഘടകമാണ്.

നാരങ്ങ, ഉപ്പ്, തേൻ

നാരങ്ങ, ഉപ്പ്, തേൻ എന്നിവ ചേർത്ത് ബ്ലാക്ക്ഹെഡുകളിൽൾ ഉള്ളയിടങ്ങളിൽ  പുരട്ടുക. അഞ്ച് മിനിറ്റിന് ശേഷം, വൃത്താകൃതിയിൽ   ഒരു മിനിറ്റ് മൃദുവായി  സ്‌ക്രബ് ചെയ്ത്  അഞ്ച് മിനിറ്റ് തുടരാൻ അനുവദിക്കുക. ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. ആഴ്ചയിൽ മൂന്നുതവണ ഇത് ആവർത്തിക്കുക.  നാരങ്ങയുടെ അസിഡിറ്റി ബ്ലീച്ചിങ്  ഗുണം ചെയ്യും, ഉപ്പിന്റെ നേർത്ത തരികൾ ചർമ്മത്തിന് ഉരച്ചിലില്ലാത്ത സ്‌ക്രബായി പ്രവർത്തിക്കും. തേൻ ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും അണുക്കളെ അകറ്റി നിർത്തുകയും ചെയ്യും.

സ്റ്റീമിംഗ് ( ആവികൊള്ളൽ )

മുഖത്ത്  നീരാവി കൊള്ളിച്ച്  ചർമ്മത്തെ വിയർപ്പിക്കുന്നത് ചർമ്മത്തിൽനിന്നും മാലിന്യങ്ങളെ നീക്കം ചെയ്യാൻ  സഹായിക്കുന്നു. കാഠിന്യമുള്ള ബ്ലാക്ക്ഹെഡുകൾ മയപ്പെടുത്തുന്നതിനും പിന്നീട് അവയെ നീക്കം ചെയ്യുന്നതിനും ഫലപ്രദമായ മാർഗമാണ് സ്റ്റീമിംഗ്.

നല്ല ശുചിത്വശീലങ്ങൾ നിലനിർത്തുന്നതിലൂടെയും പ്രകൃതിദത്ത പരിഹാരങ്ങൾ ഉപയോഗിക്കുന്നതിലൂടെയും ബ്ലാക്ക്ഹെഡ്സ് മാറ്റാൻ  സഹായിക്കും. ആരോഗ്യമുള്ള ചർമ്മം സൗന്ദര്യത്തിന്റെ ലക്ഷണമാണ്. ആരോഗ്യം കാത്തുസൂക്ഷിക്കുക…. സൗന്ദര്യം നിലനിർത്തുക ….

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.