വീണ്ടും പുരസ്‍കാരനിറവിൽ മുൻ ആരോഗ്യമന്ത്രി കെ. കെ. ശൈലജ

വീണ്ടും പുരസ്‍കാരനിറവിൽ മുൻ ആരോഗ്യമന്ത്രി കെ. കെ. ശൈലജ

സെൻട്രൽ യൂറോപ്യൻ സർവകലാശാല(സി.ഇ.യു)യുടെ 2021-ലെ ഓപ്പൺ സൊസൈറ്റി പുരസ്കാരം മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർക്ക്ലഭിച്ചു.

വർഷംതോറും നൽകിവരുന്ന ഈ രാജ്യാന്തര പുരസ്കാരം, സ്വതന്ത്ര സമൂഹമെന്ന ആദർശത്തിലൂന്നി പ്രവർത്തിക്കുന്ന വിശിഷ്ട വ്യക്തിത്വങ്ങൾക്ക് നൽകുന്നതാണെന്ന് സെൻട്രൽ യൂറോപ്യൻ സർവകലാശാല അറിയിച്ചു.നിശ്ചയദാർഢ്യമുള്ള നേതൃത്വം, സമൂഹത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പൊതുജനാരോഗ്യ സംവിധാനം, കൃത്യതയുള്ള ആശയവിനിമയം എന്നിവയ്ക്ക് ജീവനുകൾ രക്ഷിക്കാൻ സാധിക്കുമെന്ന് കോവിഡ് 19 മഹാമാരിയുടെ കാലത്ത് കെ.കെ. ശൈലജയും പൊതുജനാരോഗ്യ വകുപ്പിലെ സമർപ്പിത ജീവനക്കാരും ലോകത്തിന് മാതൃകയായി എന്ന്സി .ഇ.യു. പ്രസിഡന്റും റെക്ടറുമായ മൈക്കിൾ ഇഗ്നാറ്റിഫ് പറഞ്ഞു.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.