സംസ്ഥാനത്ത് ഇന്ന് 11,584 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 11,584 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,677 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.24 ആണ്. 206 മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,181 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 83 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,793 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 642 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
Photo Courtesy : Google/ images are subject to copyright