ഫ്ര​ഞ്ച് ഓ​പ്പ​ൺ പു​രു​ഷ സിം​ഗി​ൾ​സ് കി​രീ​ടം, നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​ന്.

ഫ്ര​ഞ്ച് ഓ​പ്പ​ൺ പു​രു​ഷ സിം​ഗി​ൾ​സ് കി​രീ​ടം, നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​ന്.

 ഫ്ര​ഞ്ച് ഓ​പ്പ​ൺ പു​രു​ഷ സിം​ഗി​ൾ​സ് കി​രീ​ടം ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​ന്. ഫൈ​ന​ലി​ൽ സ്റ്റെ​ഫാ​നോ​സ് സി​സി​പാ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ജോ​ക്കോ​വി​ച്ച് ചാ​മ്പ്യ​നാ​യ​ത്.

ജോ​ക്കോ​വി​ച്ചി​ന്‍റെ ര​ണ്ടാം ഫ്ര​ഞ്ച് ഓ​പ്പ​ൺ കി​രീ​ട​വും പത്തൊൻപതാം ഗ്രാ​ൻ​ഡ് സ്ലാം കി​രീ​ട​വു​മാ​ണി​ത്. നാ​ല് ഗ്രാ​ൻ​ഡ് സ്ലാ​മു​ക​ളും ഒ​ന്നി​ലേ​റെ ത​വ​ണ നേ​ടു​ന്ന ഏ​ക​ താ​ര​മെ​ന്ന റി​ക്കാ​ർ​ഡും ഇ​തോ​ടെ ജോ​ക്കോ​വി​ച്ചിന് സ്വന്തം .

അ​ഞ്ച് സെ​റ്റു​ക​ൾ നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് സി​സി​പാ​സി​നെ പാ​സ് ചെ​യ്യാ​ൻ ജോ​ക്കോ​വി​ച്ചി​നാ​യ​ത്.ആ​ദ്യ ര​ണ്ട് സെ​റ്റു​ക​ൾ കൈ​വി​ട്ട ശേ​ഷ​മാ​യി​രു​ന്നു സെ​ർ​ബി​യ​ൻ താ​ര​ത്തി​ന്‍റെ ഗം​ഭീ​ര തി​രി​ച്ചു​വ​ര​വ്.​ കന്നി ഗ്രാ​ൻ​ഡ് സ്ലാം ഫൈ​ന​ൽ ക​ളി​ക്കു​ന്ന സി​സി​പാ​സി​നെ ത​ന്‍റെ പ​രി​ച​യ​സ​മ്പ​ത്തു​കൊ​ണ്ട് മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു ജോ​ക്കോ​വി​ച്ച്. സ്കോ​ർ: 6-7 (6-8), 2-6, 6-3, 6-2, 6-4.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.