പുതിയ മോഹൻലാൽ ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി

പുതിയ മോഹൻലാൽ ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി

മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം 12th MAN ൻറെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി . ദൃശ്യം 2, റാം തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമയാണിത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രത്തിന്‍റെ നിര്‍മാണം നിർവ്വഹിക്കുന്നത്. പോസ്റ്ററില്‍ നിന്ന് ലഭിക്കുന്ന സൂചനകളനുസരിച്ച് ചിത്രത്തിന് ത്രില്ലര്‍ സ്വഭാവമാണെന്നതാണ്. ‘നിഴലുകള്‍ അനാവരണം ചെയ്യുന്നു’ എന്ന ടാഗ് ലൈനും ചിത്രത്തിന്‍റെ ടൈറ്റിലിനോടൊപ്പം നല്‍കിയിട്ടുണ്ട്. ബ്രോ ഡാഡി, L2 എമ്പുരാന്‍, മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ‘ബറോസ്‌’ തുടങ്ങിയ സിനിമകള്‍ക്ക് പുറമെയാണ് പുതിയ ചിത്രം. പ്രിയദര്‍ശന്റെ ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’, ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ തുടങ്ങിയ സിനിമകളാണ് ലാലേട്ടന്റേതായി റിലീസിന് തയാറെടുക്കുന്ന പുതിയ ചിത്രങ്ങള്‍.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.