കടല പരിപ്പ് പ്രഥമൻ

കടല പരിപ്പ് പ്രഥമൻ

കടല പരിപ്പ് –  200 ഗ്രാം

കട്ടിയുള്ള ഒന്നാം തേങ്ങാപ്പാൽ –  1 കപ്പ്

രണ്ടാം  പാൽ –  4 കപ്പ്

ശർക്കര –  500 ഗ്രാം

കശുവണ്ടിപ്പരിപ്പ് – ആവശ്യത്തിന്

ഉണക്കമുന്തിരി –  ആവശ്യത്തിന്

നെയ്യ് –  2 ടേബിൾ സ്പൂൺ

ഏലയ്ക്കാപ്പൊടി –  1/2 ടീ സ്പൂൺ

 

കടലപ്പരിപ്പ് കഴുകിവൃത്തിയാക്കി നല്ലവണ്ണം വേവിച്ചുടയ്ക്കുക. വെന്ത പരിപ്പിൽ കുറച്ച് അടയ്ക്കാതെ മാറ്റിവയ്ക്കുക. ശർക്കര ഉരുക്കി  അരിച്ചു വെക്കുക . ഒരു ഉരുളി അടുപ്പത്ത് വച്ച് നെയ്യൊഴിച്ച് കശുവണ്ടിയും ഉണക്കമുന്തിരിയും വാറുത്ത്  മാറ്റിവയ്ക്കുക. ഇതേ നെയ്യിലേക്ക് വേവിച്ചുടച്ചുവച്ചിരിക്കുന്ന കടലപ്പരിപ്പ് ചേർത്ത് നന്നായി വരട്ടുക ഇതിലേക്ക് ശർക്കരപാനി ചേർത്ത് നന്നായി വരട്ടുക. ഈ മിശ്രിതം വരണ്ട് കട്ടിയാകുമ്പോൾ രണ്ടാംപാൽ ചേർത്ത് നല്ലവണ്ണം ഇളക്കുക. തുടരെത്തുടരെ ഇളക്കികൊണ്ടേയിരിക്കണം. കുറുകി പാകമാകുമ്പോൾ ഒന്നാംപാലും ചേർത്ത് ചൂടാക്കുക. നല്ലവണ്ണം ചൂടാകുമ്പോൾ അടുപ്പിൽ നിന്നും വാങ്ങിവെച്ച് ഏലക്കാപ്പൊടി വരുത്തുവച്ചിരിക്കുന്ന കശുവണ്ടിപ്പരിപ്പ് ഉണക്കമുന്തിരി എന്നിവ ചേർക്കുക. സ്വാദിഷ്ടമായ കടല പരിപ്പ് പ്രഥമൻ തയ്യാർ.

Photo Courtesy : Google/ images are subject to copyright        

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.