എണ്ണ കത്തിരിക്ക

എണ്ണ കത്തിരിക്ക

ചേരുവകൾ

കത്തിരിക്ക ചെറുത് – 10 എണ്ണം

എള്ളെണ്ണ   – 6  ടീസ്പൂൺ

 സവാള  -2 എണ്ണം

red onions on rustic wood

തക്കാളി – 2 എണ്ണം

 വെളുത്തുള്ളി -4 എണ്ണം

 ഇഞ്ചി  – ഒരു കഷ്ണം

 മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ

മല്ലിപ്പൊടി – 1 ടീസ്പൂൺ

മുളക് പൊടി – 1 ടീസ്പൂൺ

തേങ്ങ ചിരകിയത് – 2 ടീസ്പൂൺ

 ജീരകം – 1 ടീസ്പൂൺ

പെരുംജീരകം – 1 ടീസ്പൂൺ

കടുക് – 1/4  ടീസ്പൂൺ

 ഉലുവ  – 1/4 ടീസ്പൂൺ

 വറ്റൽ  മുളക്  -2 എണ്ണം

 കറിവേപ്പില  – ഒരു തണ്ട്

ചെറിയ ഉള്ളി – 10  എണ്ണം

പുളി –  (ചെറുനാരങ്ങ വലിപ്പം)

ഉപ്പ്  – പാകത്തിന്

വെള്ളം  – ആവശ്യത്തിന്

 

തയ്യാറാക്കുന്ന വിധം

 

ഒരു ചീനച്ചട്ടിയിൽ   എണ്ണ ചൂടാക്കി സവാള അരിഞ്ഞത് ചേർത്ത്  വഴറ്റുക, ഇതിലേക്ക് ചെറുതായി അരിഞ്ഞ  ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർക്കുക. നല്ലവണ്ണം വഴറ്റിയതിന് ശേഷം   മഞ്ഞൾപ്പൊടി, മല്ലിപ്പൊടി,  മുളക് പൊടി എന്നിവ ചേർക്കുക. മസാലയുടെ പച്ചമണം മാറുമ്പോൾ  അരിഞ്ഞ തക്കാളി ചേർത്ത് നല്ലവണ്ണം വഴറ്റുക. ഈ മസാല തണുക്കാനായി മാറ്റിവയ്ക്കുക. ഈ കൂട്ട് നല്ലവണ്ണം തണുത്തതിന് ശേഷം  തേങ്ങ , ജീരകം, പെരുംജീരകം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. കത്തിരിക്കയുടെ ചുവട്  X ആകൃതിയിൽ മുറിക്കുക, ഒരു പാനിൽ എണ്ണ ചൂടാക്കി കത്തിരിക്ക ചേർത്ത്  ഇടയ്ക്കിടെ ഇളക്കി 7-10 മിനിറ്റ് ഇടത്തരം ചൂടിൽ വഴറ്റിയെടുക്കുക. കത്തിരിക്ക വഴറ്റിയ എണ്ണയിൽ  കടുക്, ഉലുവ, വറ്റൽ മുളക്, കറിവേപ്പില, ചെറിയ ഉള്ളി എന്നിവ ചേർത്തതിന് ശേഷം ഇതിലേക്ക്  നേരത്തെ അരച്ചുവച്ചിരിക്കുന്ന  മസാല പേസ്റ്റ് ചേർത്തിളക്കുക, എണ്ണ വേർപെടുന്നവരെ ചെറുതീയിൽ  മൂടി വെച്ച് വേവിക്കുക. എണ്ണ വേർപെടുത്തുന്നത് കണ്ടാൽ പുളി നീരും ആവശ്യമെങ്കിൽ വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക. ശേഷം വറുത്തു വച്ചിരിക്കുന്ന കത്തിരിക്ക  ചേർത്ത് 5 മിനിറ്റ് മൂടി വെച്ച് വേവിക്കുക. രുചികരമായ എണ്ണ  കത്തിരിക്ക തയ്യാർ.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.