അല്‍ ഖ്വയ്ദ തലവന്‍ അയ്മന് അല്‍ സവാഹിരി കൊല്ലപ്പെട്ടു
അയ്മന് അല്‍ സവാഹിരിയെ വധിച്ചുവെന്ന് സ്ഥിരീകരിച്ചത് യു എസ് പ്രസിഡന്റ് ജോ ബൈഡന്. അയ്മന് അല്‍ സവാഹിരിയെ കൊലപ്പെടുത്തിയത് അഫ്ഗാനില്‍ വ്യോമ ആക്രമണത്തിലൂടെ സി ഐ എ കാബൂളില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആണ് അയ്മന് അല്‍ സവാഹിരിയെ വധിച്ചത്. അയ്മന് അല്‍ സവാഹിരിയെ വധിച്ചതോടെ നീതി നടപ്പായെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന് വ്യക്തമാക്കി. 2001 സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിലെ സൂത്രധാരനായിരുന്നു. രഹസ്യ താവളത്തില്‍ കഴിയുകയായിരുന്ന അയ്മന് അല്‍ സവാഹിരിക്കുമേല്‍ ഡ്രോണില്‍ നിന്നുള്ള രണ്ട് മിസൈലുകള്‍ പതിക്കുകയായിരുന്നു. ഇങ്ങനെയാണ് അയ്മന് അല്‍ സവാഹിരിയെ വധിച്ചതെന്നാണ് അറിയിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അയ്മന് അല്‍ സവാഹിരിയെ വധിച്ചത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona