നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്നതിന്റെ റെക്കോർഡ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക്
നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്നതിന്റെ റെക്കോർഡ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക്. നിയമസഭാംഗമായി 51 വർഷവും മു ന്നേകാൽ മാസവും ( 18,728 ദിവസം) ഇന്ന് അദ്ദേഹം പിന്നി ടും .ഇതുവരെ കെ.എം.മാണിക്കായിരുന്നു ഈ ബഹുമതി. ഓരോ നിയമസഭയും രൂപീകരിച്ച് തീയതി അടിസ്ഥാനമാക്കിയുള്ള കണക്കാണിത് .കെ.എം മാണി പാലായെ മാത്രം പ്രതിനിധീകരിച്ചതു പോലെ ഉമ്മൻ ചാണ്ടിയും പുതുപ്പള്ളി മണ്ഡലത്തെ മാത്രമാണു നിയമസഭയിൽ പ്രതിനിധീ കരിച്ചത് .27 -ാം വയസ്സിൽ 1970 ൽ ആദ്യ ജയം കുറിച്ച ഉമ്മൻ ചാണ്ടി പിന്നീടു തുടർച്ചയായ 11 തിരഞ്ഞെടുപ്പുകളിൽ വിജയിച്ചു .രണ്ടു തവണ ( 2004-06 , 2011-16 ) മുഖ്യമന്ത്രിയായി .2006-11 ൽ പ്രതിപക്ഷ നേതാവ് .4 തവണ മന്ത്രി .ഉമ്മൻ ചാണ്ടിയും കെ.എം.മാണിയും മാത്രമാണു നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയത് .
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona