‘ബര്മുഡ’ ; രണ്ടാമത്തെ ഗാനം നിവിന്പോളി പുറത്തിറക്കി
ഷെയിന് നിഗം, വിനയ് ഫോര്ട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.കെ രാജീവ്കുമാര് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ബര്മൂഡ’. ചിത്രത്തിലെ രണ്ടാം ഗാനത്തിന്റെ ലിറിക്കല് വീഡിയോ റിലീസായി. മധുശ്രീ നാരായണന് ആലപിച്ച ‘ നീ ഒരിന്ദ്രജാലമേ ‘ എന്ന ഗാനം ചലച്ചിത്ര താരം നിവിന് പൊളിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തിറക്കിയത്. വിനായക് ശശികുമാറിന്റെ വരികള്ക്ക് ഈണം പകര്ന്നിരിക്കുന്നത് രമേശ് നാരായണ് ആണ്. ചിത്രം ആഗസ്റ്റ് മാസം 19ന് തിയേറ്ററുകളില് എത്തും. ഹാസ്യത്തിന് പ്രാധാന്യമുള്ള ചിത്രത്തിന്റെ രചന കൃഷ്ണദാസ് പങ്കിയുടേതാണ്. സൈജു കുറുപ്പ്, സുധീര് കരമന, മണിയന്പിള്ള രാജു, ഇന്ദ്രന്സ്, സാജല് സുധര്ശന്, ദിനേഷ് പണിക്കര്, കോട്ടയം നസീര്, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന് ഷെറീഫ്, ഷൈനി സാറ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അഴകപ്പന് ആണ് ഛായാഗ്രഹണം. ശ്രീകര് പ്രസാദ് എഡിറ്റിംഗ് നിര്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം ദിലീപ് നാഥ് ആണ്. വിനായക് ശശികുമാര്, ബീയാര് പ്രസാദ് എന്നിവരുടെ വരികള്ക്ക് സംഗീതം പകര്ന്നിരിക്കുന്നത് രമേഷ് നാരായണനാണ്. വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: അമല് ചന്ദ്രന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്: രാജേഷ് കെ പാര്ത്ഥന്, ഷൈനി ബെഞ്ചമിന്, അസോസിയേറ്റ് ഡയറക്ടര്: അഭി കൃഷ്ണ, പ്രൊഡക്ഷന് കണ്ട്രോളര്: പ്രതാപന് കല്ലിയൂര്, കൊറിയോഗ്രഫി: പ്രസന്ന സുജിത്ത്, പ്രൊഡക്ഷന് എക്സിക്യൂട്ടീവ്: ഹര്ഷന് പട്ടാഴി, പ്രൊഡക്ഷന് മാനേജര്: നിധിന് ഫ്രെഡി, പി.ആര്.ഒ: പി.ശിവപ്രസാദ്, സ്റ്റില്സ്: പ്രേംലാല് പട്ടാഴി എന്നിവരാണ് മറ്റ് അണിയറ പ്രവര്ത്തകര്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

