ബീഫ് ഫ്രൈ

ചേരുവകൾ
ബീഫ് – 300 ഗ്രാം
വെളിച്ചെണ്ണ – 5 ടീസ്പൂൺ
കടുക് – 1/2 ടീസ്പൂൺ
ചെറിയ ഉള്ളി – 10 എണ്ണം
വെളുത്തുള്ളി – 5 അല്ലി
ഇഞ്ചി – ഒരു ചെറിയ കഷണം
ഉണക്കമുളക് – 3-4 എണ്ണം
കറിവേപ്പില – ഒരു തണ്ട്
പച്ചമുളക് – 2 എണ്ണം
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
കുരുമുളക് പൊടി – 1/2 ടീസ്പൂൺ
ഗരം മസാല- 1/2 ടീസ്പൂൺ
പെരുംജീരകപ്പൊടി -1/2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ബീഫ് കഴുകി വൃത്തിയാക്കി കുറച്ചു ഉപ്പ് ചേർത്ത് കുക്കറിൽ 6 – 7 വിസിൽ വരുന്നതുവരെ വേവിച്ചെടുക്കുക. ചെറിയ ഉള്ളി,വറ്റൽ മുളക്, ഇഞ്ചി ,വെളുത്തുള്ളി, ഇതെല്ലാം കൂടി ചതച്ചെടുക്കുക. ഇനി ഒരു പാൻ വച്ച് അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ കടുക് ചേർത്ത് പൊട്ടിക്കുക. ഇതിലേക്ക് ചെറിയ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, വറ്റൽ മുളക് ചതച്ചതും ചേർത്ത് നന്നായി പച്ച മണം പോകുന്ന വരെ വഴറ്റിഎടുക്കുക. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ബീഫ് ചേർക്കുക. ഇതിലേക്ക് മഞ്ഞൾ പ്പൊടി, കുരുമുളക് പൊടി, പെരുംജീരകപ്പൊടി, ഗരം മസാല എന്നിവ ചേർത്ത് ഫ്രൈ ചെയ്തെടുക്കുക. അവസാനം കുറച്ചു കറിവേപ്പിലയും പച്ചമുളകും ചേർത്ത് നല്ലവണ്ണം ഇളക്കുക. സ്വാദിഷ്ടമായ ബീഫ് ഫ്രൈ റെഡി.
Photo Courtesy : Google/ images are subject to copyright