തിരുവനന്തപുരം സ്‌റ്റൈല്‍ ചൂരക്കറി

ചേരുവകള്‍
ചൂര മീന്‍ – അര കിലോ
മുരിങ്ങക്കായ – ഒരെണ്ണം
പച്ചമുളക് – 3 എണ്ണം
മുളകുപൊടി – 2 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി – 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
പുളി – ഒരു നെല്ലിക്ക വലിപ്പത്തില്‍
തേങ്ങ ചിരകിയത് – ഒരു കപ്പ്
ചുമന്നുള്ളി – 3 എണ്ണം
വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍
ഉലുവപ്പൊടി – കാല്‍ ടീസ്പൂണ്‍
ഉപ്പ് , കറിവേപ്പില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചൂരമീന്‍ വെട്ടിക്കഴുകി വൃത്തിയാക്കി വയ്ക്കുക. തേങ്ങയിലേക്ക് മല്ലിപ്പൊടി മുളക്‌പൊടി എന്നിവ ചൂടാക്കിയതും മഞ്ഞള്‍പ്പൊടി ചുമന്നുള്ളി എന്നിവചേര്‍ത്ത് നല്ലവണ്ണം അരച്ചെടുക്കുക. മുരിങ്ങക്കായ് മുറിച്ച് രണ്ടായി പിളര്‍ന്നുവയ്ക്കുക. പച്ചമുളകും രണ്ടായി പിളര്‍ന്ന് മാറ്റി വയ്ക്കുക. പുളി അല്‍പ്പം വെള്ളത്തില്‍ കുതിര്‍ത്ത് പിഴിഞ്ഞെടുക്കുക. ഒരു മണ്‍ചട്ടി അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ അരപ്പില്‍ ആവശ്യത്തിന് വെള്ളവും പുളി പിഴിഞ്ഞതും ഉപ്പും ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ മുറിച്ചുവച്ചിരിക്കുന്ന മുരിങ്ങക്കായും പച്ചമുളകും മീനും ചേര്‍ത്ത് വേവിക്കുക. ഇതിലേക്ക് ഉലുവപ്പൊടി ചേര്‍ക്കുക. കറി ചാറ് കുറുകി പാകമാകുമ്പോള്‍ കറിവേപ്പിലയും വെളിച്ചണ്ണയും ചേര്‍ത്ത് വാങ്ങുക. സ്വാദിഷ്ടമായ ചൂരമീന്‍ കറി തയ്യാര്‍.
Photo Courtesy : Google/ images are subject to copyright