റാഗി ലഡ്ഡു

റാഗി ലഡ്ഡു

ആവശ്യമുള്ള ചേരുവകൾ

റാഗിപ്പൊടി  – 1 കപ്പ്

കശുവണ്ടി    – 5 എണ്ണം

ശർക്കര          – 1/2 കപ്പ് (പൊടിച്ചത്)

നെയ്യ്               – 2 ടേബിൾസ്പൂൺ

ഏലയ്ക്ക       – 3 എണ്ണം

 വെള്ളം         – ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം

ഒരു ബൗളിൽ വറുത്തെടുത്ത റാഗിപ്പൊടി, ശർക്കര പൊടിച്ചത്, നെയ്യ് എന്നിവ എടുത്ത് ഇവയെല്ലാം നന്നായി ചേർത്തിളക്കുക. ആവശ്യത്തിന് വെള്ളം കൂടെ ചേർത്ത് നന്നായി ഇളക്കി മാവ് തയ്യാറാക്കുക. ഇതിലേയ്ക്ക് ഒരു നുള്ള് ഏലയ്ക്കാ പൊടി കൂടെ ചേർത്ത ശേഷം ലഡ്ഡു ഷേപ്പിൽ ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കുക. അതിന് ശേഷം കശുവണ്ടി മുറിക്കയത് ചേർത്തലങ്കരിക്കാം. ആരോഗ്യകരവും രുചികരവുമായ  റാഗി ലഡ്ഡു തയ്യാർ.

Photo Courtesy : Google/ images are subject to copyright        

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.