മധുരപ്രിയർക്കായി രുചികരമായ കശുവണ്ടി ഹൽവ

മധുരപ്രിയർക്കായി രുചികരമായ കശുവണ്ടി ഹൽവ

ആവശ്യമുള്ള ചേരുവകൾ 

കശുവണ്ടി        – ഒരു കപ്പ്

ബദാം                 – അരക്കപ്പ് 

പഞ്ചസാര          – ഒരു കപ്പ്

നെയ്യ്                    – അരക്കപ്പ്  

ഗോതമ്പ് മാവ്    – അരക്കപ്പ് 

വെള്ളം                -മൂന്നരക്കപ്പ് 

കുങ്കുമപ്പൂവ്         – ഒരു നുള്ള്

ഏലയ്ക്കപ്പൊടി  – കാൽ ടീസ്പൂൺ

 

തയ്യാറാക്കുന്ന വിധം

ഒരു മിക്സറിൽ കശുവണ്ടിയും ബദാമും ഇട്ട് നന്നായി പൊടിച്ചെടുക്കുക. ഒരു പാനിൽ വെള്ളം ഒഴിച്ച് തിളപ്പിച്ചെടുക്കുക. വെള്ളം തിളച്ചു തുടങ്ങിയ ഉടൻ തന്നെ ഇതിലേക്ക് പഞ്ചസാര ചേർക്കുക. 4-5 മിനിറ്റു കൂടി ഇത് തിളപ്പിച്ചെടുത്ത ശേഷം ഇതിലേക്ക് ഒരു നുള്ള് കുങ്കുമപ്പൂവ് കൂടി ചേർക്കുക. മറ്റൊരു പാനിൽ  അരക്കപ്പ് നെയ്യ് ഒഴിച്ച് ചൂടാക്കുക . നെയ്യ് ഉരുകി കഴിഞ്ഞാൽ ഉടൻ തന്നെ മാവ് ചേർത്ത് നന്നായി ഇളക്കുക. മാവ്  കട്ടപിടിക്കാതിക്കാനായി നന്നായി ഇളക്കി കൊടുക്കുക. പച്ചമണം മാറിവരുമ്പോൾ  കശുവണ്ടി പൊടിച്ചു വച്ചിരിക്കുന്നതും ചേർത്ത്  നന്നായി ഇളക്കുക.  നെയ്യ് ഇതിൽ നിന്നും വേർപെട്ട് വരുമ്പോൾ ഇതിലേക്ക് പഞ്ചസാര സിറപ്പ് ചേർത്ത് തുടർച്ചയായി ഇളക്കി കൊണ്ടിരിക്കുക. ഇതിലേക്ക് ഏലക്കാപ്പൊടി ചേർത്തിളക്കുക.  കുറഞ്ഞ ഫ്ലെയ്മിൽ ആയിരിക്കണം ഹൽവ പാകം ചെയ്യേണ്ടത്. നുറുക്കിയ ബദാം ചേർത്ത് അലങ്കരിച്ച് വിളമ്പാം.

Photo Courtesy : Google/ images are subject to copyright                    

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.